ETV Bharat / sitara

അന്വേഷണത്തിന്‍റെ 'കുറ്റവും ശിക്ഷയും' ; ആസിഫ് അലി- രാജീവ് രവി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് - rajeev ravi film trailer latest news

ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, ഷറഫുദ്ദീൻ എന്നിവരും അലന്‍സിയര്‍, സെന്തില്‍ കൃഷ്‌ണ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍

രാജീവ് രവി ആസിഫ് അലി വാർത്ത  ആസിഫ് അലി കുറ്റവും ശിക്ഷയും വാർത്ത  കുറ്റവും ശിക്ഷയും ട്രെയിലർ വാർത്ത  കുറ്റവും ശിക്ഷയും പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വാർത്ത  asif ali rajeev ravi movie news update  asif ali kuttavum sikshayum news latest  kuttavum sikshayum rajeev ravi news  rajeev ravi film trailer latest news  kuttavum sikshayum trailer released news
ആസിഫ് അലി
author img

By

Published : Sep 4, 2021, 10:22 AM IST

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറ്റവും ശിക്ഷയും'. പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് നീളുന്ന പൊലീസ് അന്വേഷണമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലമെന്നാണ് ട്രെയിലർ പറയുന്നത്.

ആസിഫ് അലിക്കൊപ്പം യുവതാരങ്ങളിൽ പ്രമുഖരായ സണ്ണി വെയ്ന്‍, ഷറഫുദ്ദീൻ എന്നിവരും അലന്‍സിയര്‍, സെന്തില്‍ കൃഷ്‌ണ, ശ്രിന്ദ, ദിനേഷ് പ്രധാന്‍, ദശ്രാജ് ഗുജാര്‍, പുജാ ഗുജര്‍, സഞ്ജയ് വിരോധി, മഹേശ്വരി ഷെഖാവത്, മനോ ജോസ്, മധുസൂധന്‍ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

More Read: രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' രാജസ്ഥാനില്‍ പുരോഗമിക്കുന്നു

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകൻ കൂടിയായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്ന്.

ബി. അജിത്കുമാര്‍ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ സുരേഷ് രാജൻ ആണ്. ഡോണ്‍ വിന്‍സന്‍റാണ് സംഗീതം. തപസ് നായക് സസ്‌പൻസ് ത്രില്ലറിന്‍റെ സൗണ്ട് ഡിസൈന്‍ ചെയ്‌തിരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.