Mahaveeryar first look poster: നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഹാവീര്യ'രുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത സാഹിത്യകാരന്‍ എം.മുകുന്ദനാണ് ചിത്രത്തിന്‍റെ ആദ്യ പോസ്‌റ്റര്‍ പുറത്തിറക്കിയത്. എം.മുകുന്ദന്‍റെയാണ് കഥ.
ഫാന്‍റസിയും ടൈം ട്രാവലും നിയമ പുസ്‌തകങ്ങളും നിയമ നടപടികളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പുതിയ കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">
Asif Ali Nivin Pauly Mahaveeryar: വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് 'മഹാവീര്യര്‍'. ഷാന്‍വി ശ്രീവാസ്‌തവയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
Nivin Pauly Abrid Shine movies: '1983', 'ആക്ഷന്‍ ഹീറോ ബിജു' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്നത്. രാജസ്‌ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം.
Mahaveeryar cast and crew: പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ പി.എസ് ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
ലാലു അലക്‌സ്, ലാല്‍, സിദ്ദിഖ്, മേജര്‍ രവി, വിജയ് മോനോന്‍, മല്ലിക സുകുമാരന്‍, കൃഷ്‌ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, സുധീര്‍ പറവൂര്‍, പദ്‌മരാജ് രതീഷ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട്, പ്രജോദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം. ഇഷാന്‍ ചാബ്ര സംഗീതവും നിര്‍വഹിക്കും.
മനോജ് ആണ് എഡിറ്റിങ്, അനീഷ് നാടോടി കലാസംവിധാനവും, ലിബിന്‍ മേക്കപ്പും, ചന്ദ്രകാന്ത് സോനാവെന്‍ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും.
Also Read: രണ്ട് കാമുകിമാര്‍, ഒരൊറ്റ കാമുകൻ; പ്രണയകഥയുമായി ‘കാതുവാക്കുലെ രണ്ടു കാതല്‍’