യുവഗായിക ആര്യ ദയാലിന്റെ കവര്സോങ്ങുകള്ക്കും സിംഗിളുകള്‍ക്കും തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആര്യ പാടി പുറത്തിറക്കിയ ഒരു ഗാനത്തെ ഡിസ്ലൈക്ക് കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍. സൂര്യ-സമീറ റെഡ്ഡി ജോഡിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം വാരണമായിരത്തിലെ 'അടിയെ കൊല്ലുതേ' എന്ന ഗാനമാണ് ആര്യ വ്യത്യസ്ഥമായ രീതിയില്‍ അവതരിപ്പിച്ച് യുട്യൂബില്‍ റിലീസ് ചെയ്തത്. എന്നാല്‍ ഗാനം കണ്ടവര്‍ പറയുന്നത് ഒറിജിനലിനെ അപമാനിക്കുകയാണ് ആര്യ ചെയ്തത് എന്നാണ്.
- " class="align-text-top noRightClick twitterSection" data="">
Also read: സഹായം എത്തും മുമ്പ് മരണത്തിന് കീഴടങ്ങി യുവനടന് രാഹുല്‍ വോറ
ഹാരിസ് ജയരാജാണ് അടിയെ കൊല്ലുതേ എന്ന ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്. ആര്യയും സുഹൃത്ത് സാജനും ചേര്‍ന്നാണ് 'അടിയേ കൊല്ലുതേ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്ലൈക്കാണെങ്കിലും യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ. കൂടാതെ നിരവധി ട്രോളുകളും ഇതോടൊപ്പം ഇറങ്ങുന്നുണ്ട്. വിമര്‍ശനം കൂടിയതതോടെ ആര്യ വിശദീകരണവുമായി രംഗത്തെത്തി. ഇതൊരു കവര്‍ ഗാനമല്ലെന്നും 'ലൈവ് ജാം സെഷന്' ആയിരുന്നെന്നുമാണ് ആര്യ വിശദീകരിക്കുന്നത്. അടുത്തിടെ വനിത ശിശുക്ഷേമ വകുപ്പിന് വേണ്ടി ആര്യ ദയാല്‍ ആലപിച്ച 'അങ്ങനെ വേണം' എന്ന ആല്‍ബം ശ്രദ്ധനേടിയിരുന്നു.