ETV Bharat / state

ആദ്യ സീപ്ലെയിനെ എതിരേറ്റ് കൊച്ചി; കനേഡിയൻ പൈലറ്റുമാർക്ക് ഗംഭീര സ്വീകരണം ▶വീഡിയോ - KERALA SEAPLANE PROJECT

▶ സീപ്ലെയിൻ ലാന്‍റ് ചെയ്‌തത് കൊച്ചി കായലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറന്ന ശേഷം

SEAPLANE FROM KOCHI TO MUNNAR  KERALA TOURISM SEAPLANE  കേരള ടൂറിസം സീപ്ലെയിൻ  കൊച്ചി മൂന്നാര്‍ സീപ്ലെയിന്‍
കൊച്ചിക്കായലിൽ ലാന്‍റ് ചെയ്‌ത സീപ്ലെയിന്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 10, 2024, 6:50 PM IST

Updated : Nov 10, 2024, 7:42 PM IST

എറണാകുളം: കേരള ടൂറിസത്തിന് പുത്തനുണർവേകി സീപ്ലെയിൻ കൊച്ചി കായലിൽ പറന്നിറങ്ങി. കൊച്ചി കായലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറന്ന ശേഷമാണ് ഓളപരപ്പിലേക്ക് സീപ്ലെയിൻ അനായാസമായി ലാന്‍റ് ചെയ്‌തത്.

കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള പരീക്ഷണ പറക്കലിനാണ് സീ പ്ലെയിൻ കൊച്ചിയിലെത്തിയത്. പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി തിങ്കളാഴ്‌ച രാവിലെ കൊച്ചി കായലിൽ പറന്നുയർന്ന് സീപ്ലെയിൻ മാട്ടുപ്പെട്ടി ജലശയത്തിൽ പറന്നിറങ്ങും.

സീപ്ലെയിൻ കൊച്ചി കായലിൽ പറന്നിറങ്ങുന്നു (ETV Bharat)

പുതിയൊരു ചരിത്രം രചിച്ച് ബോൾഗാട്ടി മറീനയിൽ ലാന്‍റ് ചെയ്‌ത വിമാനത്തിന് വൻ സ്വീകരണമാണ് നൽകിയത്. വിമാനത്തിൻ്റെ പൈലറ്റുമാരായ കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്‌ഗർ ബ്രിൻഡ്‌ജർ ഉൾപ്പടെയുള്ള ജീവനക്കാരെ മാലയിട്ട് സ്വീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടർന്ന് ഇവർക്ക് വിശ്രമമൊരുക്കിയ ബോൾഗാട്ടി പാലസിലേക്ക് ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. വളരെ എളുപ്പത്തിൽ കരയിലും വെള്ളത്തിലും ലാന്‍റ് ചെയ്യാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനമാണ് കൊച്ചിയിലെത്തിയതെന്ന് കാബിൻ ക്രൂ അംഗമായ സന്ദീപ് ദാസ് ഇടിവി ഭാരതിനോട് പറഞ്ഞു.

കേവലം എണ്ണൂറ് മീറ്റർ നീളമുള്ള റൺവേ മാത്രമേ ഈ വിമാനത്തിന് ആവശ്യമുള്ളൂ. ഇരട്ട എഞ്ചിനുള്ള കനേഡിയൻ നിർമ്മിതമായ ഈ വിമാനം, സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലാണെന്ന് അദ്ദേഹം വിശദീകരിച്ചു. കൊച്ചിയിലെത്തിയ ചെറുവിമാനത്തിന് രണ്ട് പൈലറ്റുമാർ ഉൾപ്പടെ പത്തൊമ്പത് പേരെ വഹിക്കാൻ കഴിയും.

ഈ വിമാനത്തിലിരുന്ന് യാത്രക്കാർക്ക് കാഴ്‌ചകൾ നന്നായി കാണാൻ കഴിയും. കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള യാത്രയിൽ മൂന്നാറിന്‍റെയും പശ്ചിമഘട്ടത്തിന്‍റെയും കാഴ്‌ചകൾ യാത്രകാർക്ക് ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

കൊച്ചി കായലിലെ ബോൾഗാട്ടി മറീനയിൽ നിന്നാണ് സീ പ്ലെയിൻ പരീക്ഷണ പറക്കൽ ആരംഭിക്കുക. കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ജലാശയത്തിൽ ലാന്‍റ് ചെയ്യും.

ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്‍റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം മൂന്നാറിലെത്താൻ നാല് മണിക്കൂർ സമയമാണെടുക്കുന്നത്. എന്നാൽ ടൂറിസ്റ്റ് സീസൺ സമയങ്ങളിൽ ഗതാഗത കുരുക്കിനെ തുടർന്ന് അഞ്ച് മണിക്കൂറും അതിലേറെയും സമയമെടുക്കാറുണ്ട്.

സീപ്ലെയിനില്‍ കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രാ സമയം വെറും മുപ്പത് മിനിറ്റാണ്. തടസങ്ങളില്ലാത്ത ആകാശ യാത്രയ്‌ക്കൊപ്പം വേറിട്ടൊരു കാഴ്‌ചാനുഭവം കൂടിയാകും സമ്മാനിക്കുക. സീപ്ലെയ്൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ വിപ്ലവം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൂറിസത്തിന് പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീപ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും സീപ്ലെയിൻ പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന സ൪വീസ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്.

ഇതിന് വേണ്ടി കേന്ദ്ര സർക്കാരിന്‍റെ ആർ സി സുഡാൻ പദ്ധതി വരുന്നുണ്ട്. മൂന്ന് വർഷത്തേക്ക് കേരളത്തിലെ എട്ടോളം ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് നടത്താൻ കേന്ദ്ര സർക്കാർ സമ്മതമറിയിച്ചിട്ടുണ്ട്. ആറ് എട്ട് മാസത്തിനുള്ളിൽ സീപ്ലെയിൻ യാത്ര സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാലദ്വീപിൽ നൂറ്റിമുപ്പതോളം സീ പ്ലെയിനുകൾ കടലിൽ നിന്നാണ് സർവീസ് നടത്തുന്നത്. മാലദ്വീപിനെ കവച്ചുവെക്കുന്ന സാധ്യതകളാണ് രാജ്യത്തും സംസ്ഥാനത്തുമുള്ളത്. കൊച്ചി കായൽ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്‌ടമുടി കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നത്.

നാളെ (നവംബർ 11) രാവിലെ 9:30 ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇടുക്കി മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങുന്ന വിമാനത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും.

Also Read: ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം; വെറും 4 മാസം കൊണ്ട് ഒരു ലക്ഷം കണ്ടെയ്‌നറുകള്‍, ഖജനാവിലെത്തിയത് കോടികള്‍

Last Updated : Nov 10, 2024, 7:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.