ETV Bharat / lifestyle

ഹെൽത്തി ബീറ്റ്‌റൂട്ട് ചപ്പാത്തി തയ്യാറാക്കാം ഈസിയായി; ഈ റെസിപ്പി ട്രൈ ചെയ്യൂ - BEETROOT CHAPATI RECIPE

ബീറ്റ്‌റൂട്ട് കൊണ്ട് കളർഫുളായ ചപ്പാത്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഈസി റെസിപ്പി ഇതാ...

HOW TO PREPARE BEETROOT CHAPATI  HEALTHY BREAKFAST RECIPES  BEETROOT CHAPATI IN MALAYALAM  ബീറ്റ്‌റൂട്ട് ചപ്പാത്തി റെസിപ്പി
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Nov 10, 2024, 7:01 PM IST

പ്പാത്തി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ദിവസേന ചപ്പാത്തി കഴിക്കുന്നത് ചിലർക്കെങ്കിലും മടുപ്പുണ്ടായേക്കാം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യമെടുത്താൽ അവർക്ക് ചപ്പാത്തിയോട് വലിയ താൽപര്യം ഉള്ളവരായിരിക്കില്ല. അതിനാൽ തന്നെ വ്യത്യസ്‍തമായ രീതിയിൽ ചപ്പാത്തി ഉണ്ടാക്കാൻ റെസിപ്പികൾ തിരയുന്നവരായിരിക്കും മിക്കവരും. അത്തരക്കാർക്കായി വെറൈറ്റിയും കളർഫുളുമായ ബീറ്റ്‌റൂട്ട് ചപ്പാത്തി എങ്ങനെ തയ്യാറാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്നു.

ആവശ്യമായ ചേരുവകൾ

ബീറ്റ്റൂട്ട് - 1

പെരുംജീരകം - 1 ടീസ്‌പൂൺ

ഗോതമ്പ് പൊടി - 1 കപ്പ്

അയമോദകം - അര ടീസ്‌പൂൺ

ഉപ്പ്, വെള്ളം, എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ജാറിലേക്ക് ബീറ്റ്റൂട്ട്, പെരുംജീരകം എന്നിവയിട്ട് അൽപ്പം വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം ഒരു വീതിയുള്ള പത്രമെടുത്ത് അയമോദകം, ഗോതമ്പ് പൊടി, ഉപ്പ്, എണ്ണ, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് നീര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. 30 മിനിറ്റ് നേരം മാവ് മാറ്റി വയ്ക്കുക. ശേഷം മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി പ്രസിലോ കല്ലിലോ വച്ച് പരത്തിയെടുക്കുക. ശേഷം ഇരുമ്പ് ചട്ടിയിലോ പാനിലോ ചുട്ടെടുക്കാം. ബീറ്റ്റൂട്ട് ചപ്പാത്തി റെഡി.

Also Read : രുചികരമായ തേങ്ങാപ്പാൽ മുറുക്ക് തയ്യാറാക്കാം; ഈസി റെസിപ്പി ഇതാ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.