നടന്‍ അരുണ്‍ വിജയിയും സംവിധായകന്‍ അറിവഴകനും ഒന്നിക്കുന്ന ഏറ്റവും പുതിയ സ്‌പൈ ത്രില്ലര്‍ സിനിമ ബോര്‍ഡറിന്‍റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്‌തു. അരുണ്‍ വിജയ് ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്നതാണ് ബോര്‍ഡറിലെ കഥാപാത്രം എന്നാണ് ഫസ്റ്റ്‌ലുക്ക് സൂചിപ്പിക്കുന്നത്. ഒരു റോ ഏജന്‍റിന്‍റെ വേഷമാണ് സിനിമയില്‍ അരുണിന്. നേരത്തെ അറിവഴകനും അരുണും ഒരുമിച്ച് എത്തിയ സിനിമ കുട്രം 23 ആയിരുന്നു. തമിഴിന് പുറമെ, 'ബോര്‍ഡര്‍' ഹിന്ദിയിലും തെലുങ്കിലും മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തും.
-
Here’s the First Look of #BORRDER with My Hero Cum Bro @arunvijayno1 & Produced By @All_In_Pictures #VijayaRaghavendra All India Theatre Release By @11_11cinema #PrabhuThilak 🇮🇳🙏🏼 pic.twitter.com/SZLVvvvUlz
— Arivazhagan (@dirarivazhagan) April 15, 2021 " class="align-text-top noRightClick twitterSection" data="
">Here’s the First Look of #BORRDER with My Hero Cum Bro @arunvijayno1 & Produced By @All_In_Pictures #VijayaRaghavendra All India Theatre Release By @11_11cinema #PrabhuThilak 🇮🇳🙏🏼 pic.twitter.com/SZLVvvvUlz
— Arivazhagan (@dirarivazhagan) April 15, 2021Here’s the First Look of #BORRDER with My Hero Cum Bro @arunvijayno1 & Produced By @All_In_Pictures #VijayaRaghavendra All India Theatre Release By @11_11cinema #PrabhuThilak 🇮🇳🙏🏼 pic.twitter.com/SZLVvvvUlz
— Arivazhagan (@dirarivazhagan) April 15, 2021
അരുണ്‍ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ 31 ആം സിനിമ കൂടിയാണ് ബോര്‍ഡര്‍. റജീന കസാന്‍ഡ്രയാണ് ചിത്രത്തില്‍ നായിക. ഡല്‍ഹി, ആഗ്ര, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ദേശസ്നേഹമാണ് സിനിമയുടെ പ്രമേയം. വിജയ് രാഘവേന്ദ്രയാണ് സിനിമയുടെ നിര്‍മാണം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.