എറണാകുളം: തമിഴ് സിനിമാ നവധാരയിൽ മുദ്ര പതിപ്പിച്ച സിനിമയായിരുന്നു 2016ൽ പുറത്തിറങ്ങിയ അരുവി. അഥിതി ബാലൻ നായികയായി എത്തിയ ചിത്രം ശക്തമായ സ്ത്രീ കഥാപാത്രത്തെയും അതിശക്തമായ സ്ത്രീപക്ഷ പ്രത്യയശാസ്ത്രത്തെയും സാമുദായിക പൊരുത്ത കേടുകളെയുമൊക്കെയാണ് തുറന്ന് കാട്ടിയത്. ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ അരുവിക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ അരുൺ പ്രഭു പുരുഷോത്തമൻ. 'വാഴ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ 2019 ഡിസംബറിൽ പുറത്തിറങ്ങിയിരുന്നു. അരുവിയിലേത് പോലെ തന്നെ ടീസർ സിനിമയെ കൂടുതൽ വെളിപ്പെടുത്തുന്നില്ല. 2020 ഫെബ്രുവരിയിൽ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സിനിമയിലെ ആദ്യ ഗാനം 'ആഹാ' സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും. എസ്.കെ പ്രൊഡക്ഷന്‍റെ ബാനറിൽ നടൻ ശിവകാർത്തികേയനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷെല്ലി കാറ്റലിസ്റ്റ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. പ്രദീപാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അരുവിയിലെ നായകനായിരുന്ന പ്രദീപ് ആന്‍റണിയെ കൂടാതെ ടി.ജെ ഭാനു, ദിവ ധവാൻ, ആരവ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
അരുവിക്ക് ശേഷം പുതിയ സിനിമയുമായി അരുൺ പ്രഭു, ആദ്യ ഗാനം സെപ്റ്റംബർ 7ന് - അരുൺ പ്രഭു പുരുഷോത്തമൻ
'വാഴ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ 2019 ഡിസംബറിൽ പുറത്തിറങ്ങിയിരുന്നു