ETV Bharat / sitara

മണിയറയിലെ അശോകന് ശേഷം അനുപമ പരമേശ്വരന്‍ വീണ്ടും നായികയാകുന്നു - anupama parameswaran upcoming malayalam movie

ആര്‍.ജെ ഷാനാണ് അനുപമയുടെ പുതിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മണിയറയിലെ അശോകനാണ് അവസാനമായി പുറത്തിറങ്ങിയ അനുപമ പരമേശ്വരന്‍ ചിത്രം

anupama parameswaran upcoming malayalam movie title will release tomorrow  മണിയറയിലെ അശോകന് ശേഷം അനുപമ പരമേശ്വരന്‍  അനുപമ പരമേശ്വരന്‍ വീണ്ടും നായികയാകുന്നു  ആര്‍.ജെ ഷാന്‍ അനുപമ പരമേശ്വരന്‍  അനുപമ പരമേശ്വരന്‍ സിനിമകള്‍  anupama parameswaran upcoming malayalam movie  anupama parameswaran rj shaan
മണിയറയിലെ അശോകന് ശേഷം അനുപമ പരമേശ്വരന്‍ വീണ്ടും നായികയാകുന്നു
author img

By

Published : Nov 14, 2020, 10:30 PM IST

പ്രേമമെന്ന മലയാള ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറുകയും പിന്നീട് മലയാളവും തമിഴും കടന്ന് തെലുങ്കില്‍ വരെ സാന്നിധ്യമറിയിക്കുകയും ചെയ്‌ത യുവനടിയാണ് അനുപമ പരമേശ്വരന്‍. ജോമോന്‍റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് ശേഷം അനുപമ മലയാളം വിട്ട് മറ്റ് ഭാഷകളിലാണ് കൂടുതലും സിനിമകള്‍ ചെയ്‌തത്. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം മണിയറയിലെ അശോകനെന്ന ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തിലൂടെ അനുപമ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. കൊവിഡ് കാലത്ത്, ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് മണിയറയിലെ അശോകന്‍ റിലീസ് ചെയ്‌തത്.

ഇപ്പോള്‍ അനുപമ നായികയായ മറ്റൊരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഹ്രസ്വചിത്രമാണ് ഇതെന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിന്‍റെ തിയതി അറിയിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. അനുപമ തന്നെയാണ് പുതിയ ചിത്രം വരുന്ന സന്തോഷം ആരാധകരെ അറിയിച്ചത്. ആര്‍.ജെ ഷാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ചിത്രത്തിന്‍റെ ടൈറ്റില്‍ നവംബര്‍ 15ന് പ്രഖ്യപിക്കും. അഖില മിഥുനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മണിയറയിലെ അശോകനില്‍ സഹസംവിധായകയായും അനുപമ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുപമയുടെ വരാനിരിക്കുന്ന ചിത്രത്തിന് ആരാധകര്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.