ETV Bharat / sitara

സുരഭി ലക്ഷ്‌മിയാണ് ഞങ്ങളുടെ 'പത്മ'; കൂൾ ലുക്ക് പങ്കുവെച്ച് അനൂപ് മേനോൻ - അനൂപ് മേനോൻ പത്മ സിനിമ വാർത്ത

അനൂപ് മേനോന്‍ സ്‌റ്റോറീസ് നിർമിക്കുന്ന പത്മ ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത് നടി സുരഭി ലക്ഷ്മിയാണ്.

anoop menon first production film padma news  padma lead by surabhi lakshmi news  anoop menon padma film surabhi news  സുരഭി ലക്ഷ്‌മി പത്മ വാർത്ത  അനൂപ് മേനോൻ പത്മ സിനിമ വാർത്ത  അനൂപ് മേനോൻ നിർമാണം സിനിമ വാർത്ത
സുരഭി ലക്ഷ്‌മിയാണ് ഞങ്ങളുടെ 'പത്മ'
author img

By

Published : Jan 24, 2021, 2:07 PM IST

സംവിധായകനായും ഗാനരചയിതാവായും ഒപ്പം മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് അനൂപ് മേനോൻ. നടൻ നിർമാതാവാകുന്ന ആദ്യചിത്രമാണ് പത്മ. അനൂപ് മേനോന്‍ സ്‌റ്റോറീസ് എന്ന പേരിൽ തന്‍റെ നിർമാണ കമ്പനി ഒരുങ്ങുന്നതായും ഇതിൽ ആദ്യം ഒരുക്കുന്ന ചിത്രം പത്മയായിരിക്കുമെന്നും നേരത്തെ അനൂപ് മേനോൻ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ ടൈറ്റിൽ റോളിൽ ആരാണ് എത്തുന്നതെന്ന് നടൻ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, പത്മയായി ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സുരഭി ലക്ഷ്‌മിയാണെന്ന് അനൂപ് മേനോൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

" class="align-text-top noRightClick twitterSection" data="

Presenting the very talented national award winner Surabhi Lakshmi as our "PADMA"

Posted by Anoop Menon on Saturday, 23 January 2021
">

"വളരെ പ്രഗത്ഭയായ ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് ഞങ്ങളുടെ 'പത്മ," എന്ന് കുറിച്ചുകൊണ്ട് ചിത്രത്തിൽ നിന്നുള്ള സുരഭിയുടെ ലുക്കും താരം പങ്കുവെച്ചു. സൺഗ്ലാസ്‌ ധരിച്ച് വേറിട്ട ലുക്കിലാണ് സുരഭിയെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. പത്മയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഒപ്പം ചിത്രത്തിലെ നായകനും അനൂപ് മേനോൻ തന്നെയാണ്.

ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മഹാദേവന്‍ തമ്പിയാണ് ഛായാഗ്രഹകൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.