തന്‍റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് അഫ്‌ഗാനിസ്ഥാൻ ജനതക്കായി സമർപ്പിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി. അഫ്‌ഗാനിലെ ഒരു കൗമാരക്കാരിയായ പെൺകുട്ടിയുടെ ഹൃദയഭേദകമായ കത്ത് പങ്കുവച്ചുകൊണ്ടാണ് ഹോളിവുഡ് നടി ശനിയാഴ്‌ച ആദ്യ പോസ്റ്റ് കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
സ്‌കൂൾ വിദ്യാഭ്യാസവും ജോലിയും മനുഷ്യാവകാശമായിരുന്ന സാഹചര്യത്തിൽ നിന്ന് ഇനിയുള്ള ഭാവി എങ്ങനെയെന്നാണ് പെൺകുട്ടി കത്തിലൂടെ വിവരിക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ ഇപ്പോഴും ആശങ്ക തുടരുകയാണെന്ന് കത്തിൽ പറയുന്നു. അഫ്‌ഗാൻ പെൺകുട്ടി സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് ആഞ്ജലീന ജോളി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.
Also Read: പ്രശസ്‌ത നടി ചിത്ര ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ലോകത്താകമനമുള്ള മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങൾക്കായുള്ള ശബ്‌ദം താനാകുമെന്നും, അഫ്‌ഗാനിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടി പോലും ആശയവിനിമയം നടത്തുന്നതിനുള്ള അവസരമില്ലെന്നും നടി പോസ്റ്റിൽ വിശദീകരിച്ചു. 24 മണിക്കൂറിനകം 43 ലക്ഷം ഫോളോവേഴ്‌സ് ആണ് ഹോളിവുഡ് സൂപ്പർ താരത്തിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരിക്കുന്നത്.