മതത്തിന്‍റെയും ജാതിയുടെയും പേരില്‍ മുറവിളി കൂട്ടുകയും കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്ക് ശക്തമായ ഒരു സന്ദേശം നല്‍കിയിരിക്കുകയാണ് നടിയും ഗായികയുമായ രമ്യാ നമ്പീശന്‍. തലയോട്ടികളുടെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്‍റെ വ്യത്യസ്തമായ ട്വീറ്റ്. മതമേതായാലും ജാതിയേതായാലും കുലമേതായാലും വർഗമേതായാലും മരിച്ച് മണ്ണടിഞ്ഞാൽ നമ്മളൊക്കെ ഇത്രയേയുള്ളൂവെന്നാണ് തലയോട്ടികളുടെ ചിത്രത്തോടൊപ്പം രമ്യ കുറിച്ചത്.
- — Ramya Nambessan (@nambessan_ramya) February 28, 2020 " class="align-text-top noRightClick twitterSection" data="
— Ramya Nambessan (@nambessan_ramya) February 28, 2020
">— Ramya Nambessan (@nambessan_ramya) February 28, 2020
രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ വര്‍ഗീയ കലാപം കെട്ടടങ്ങുന്നതേയുള്ളൂ.... ഇതിന്‍റെ പശ്ചാത്തലത്തില്‍ രമ്യ പങ്കുവെച്ച ട്വീറ്റ് ആരാധകരും ജനങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു. അയ്യായിരത്തിലേറെ പേര്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധിപേർ കമന്‍റുകളുമായും എത്തി. ചിലത് നിങ്ങൾ മിസ് ചെയ്തുവെന്ന് കാണിച്ച് ചിലർ വേറെ ചില ചിത്രങ്ങളും മറുപടിയായി നൽകി. ദിവസങ്ങള്‍ക്ക് മുമ്പാണ് രമ്യ സംവിധാനം ചെയ്ത ലിംഗനീതി പ്രമേയമാക്കിയ അണ്‍ഹൈഡ് എന്ന ഹ്രസ്വചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഗായികയായും നടിയായും കഴിവ് തെളിയിച്ച താരത്തിന് സംവിധാനത്തിലും അഭിരുചിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഹ്രസ്വചിത്രം. നടി ശ്രിത ശിവദാസായിരുന്നു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നത്. രമ്യയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.