നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം വീണ്ടും സംവിധായകന്‍റെ കുപ്പായമണിഞ്ഞ് ഫ്രാന്‍സിസ് ലീ. ആമനൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലെസ്ബിയന്‍ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
- " class="align-text-top noRightClick twitterSection" data="">
1840കളിലെ ഇംഗ്ലണ്ടാണ് സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷ് പാലിയന്‍റോളജിസ്റ്റ് മേരി ആന്നിംഗിന്‍റെ ജീവിതമാണ് സിനിമക്ക് ആധാരം. ഓസ്കാര്‍ ജേതാവ് കെയ്റ്റ് വിന്‍സ്‍ലെറ്റാണ് മേരി ആന്നിംഗായി വെള്ളിത്തിരയില്‍ എത്തുന്നത്. സർഷ്യ റോനൻ, ജെമ്മാ ജോണ്‍സ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഈ വര്‍ഷത്തെ കാന്‍സ്, ടെലുറൈഡ് ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാനായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മേളകള്‍ സംഘാടകര്‍ ഒഴിവാക്കിയിരിക്കുകയാണ്. ടൊറന്‍റോ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎസില്‍ നിയോണും യുകെയില്‍ ലയണ്‍സ്‍ഗേറ്റുമാണ് ആമനൈറ്റിന്‍റെ വിതരണം.