സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം അമ്പിളിയുടെ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 'ഞാന്‍ ജാക്സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ.. മൂണ്‍ വാക്കുമില്ലെടാ' എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം സൗബിന്‍ കാഴ്ചവച്ച വിസ്മയ പ്രകടനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ, മലയാളത്തിന്‍റെ സ്വന്തം ഹാസ്യസാമ്രാട്ട് സാക്ഷാല്‍ ജഗതി ശ്രീകുമാറിന്‍റെ സിനിമകളിലെ രംഗങ്ങള്‍ അമ്പിളി ടീസറുമായി കോര്‍ത്തിണക്കിയ ട്രോള്‍ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടന്‍ കുഞ്ചാക്കോ ബോബനും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍ അഭിനയിച്ച വെട്ടം, കാക്കക്കുയില്‍ തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളാണ് വീഡിയോയില്‍ പ്രധാനമായും കോര്‍ത്തിണക്കിയിരിക്കുന്നത്. പാട്ടിനൊപ്പം രസകരമായ ചുവടുകളുമായി വീഡിയോയില്‍ നിറയുകയാണ് മലയാളസിനിമയുടെ സ്വന്തം അമ്പിളി ചേട്ടന്‍. സൗബിന്‍ സാഹിര്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചാക്കോച്ചന്‍റെ വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ അമ്പിളിയായി എത്തുമ്പോള്‍ നായികയാവുന്നത് പുതുമുഖമായ തന്‍വി റാം ആണ്.