ETV Bharat / sitara

അടുത്തിടെ മലരിന് ഓര്‍മ തിരികെ ലഭിച്ചു... ആറ് വർഷങ്ങൾക്ക് ശേഷം ഉത്തരവുമായി അൽഫോൻസ് പുത്രൻ - premam fan's query latest news

മലരിന് ശരിക്കും ഓർമ നഷ്ടപ്പെട്ടിരുന്നോ എന്ന ആരാധകന്‍റെ ചോദ്യത്തിന് സംവിധായകൻ അൽഫോൻസ് പുത്രൻ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.

അൽഫോൻസ് പുത്രൻ പ്രേമം സിനിമ വാർത്ത  അൽഫോൻസ് പുത്രൻ മലർ ഓർമ വാർത്ത  അൽഫോൻസ് പുത്രൻ നിവിൻ പോളി മലർ വാർത്ത  alphonse puthren premam cinema news  premam fan's query latest news  premam director reaction news
അൽഫോൻസ് പുത്രൻ
author img

By

Published : Jun 5, 2021, 2:39 PM IST

ഇക്കഴിഞ്ഞ ആഴ്‌ചയായിരുന്നു അൽഫോൻസ് പുത്രൻ- നിവിൻ പോളി ചിത്രത്തിന്‍റെ ആറാം വാർഷികം. വ്യത്യസ്‌തമായ അവതരണത്തിലൂടെ തിയേറ്റർ വിജയം നേടിയ പ്രേമം സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റിൻ എന്നിങ്ങനെ തെന്നിന്ത്യയിലെ ഇപ്പോഴത്തെ പ്രമുഖ നടിമാരുടെയും തുടക്കമായിരുന്നു. ഇപ്പോഴിതാ, ആറ് വർഷങ്ങൾക്ക് ശേഷം മലർ മിസ്സിന് ഓർമ തിരിച്ചുകിട്ടിയോ എന്ന സംശയത്തിന് സംവിധായകൻ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

'സിനിമയെക്കുറിച്ച് എന്നോട് ചോദിക്കുക. എനിക്ക് അറിയാമെങ്കില്‍ ഞാന്‍ അതിന് ഉത്തരം പറയാം. അറിയില്ലെങ്കില്‍ മറുപടി നല്‍കാനുള്ള ഒരു മാര്‍ഗം കണ്ടെത്താം,' എന്ന് അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. സിനിമാനിർമാണത്തെ കുറിച്ചും തിരക്കഥയെ കുറിച്ചുമുള്ള പൊതുവായ സംശയങ്ങളും സംവിധായകന്‍റെ കരിയറിനെ കുറിച്ചുമൊക്കെയായി നിരവധി പേർ പോസ്റ്റുകളിൽ ചോദ്യങ്ങളുമായി എത്തിയിട്ടുണ്ട്. കൂട്ടത്തിൽ സ്റ്റീവന്‍ മാത്യു എന്നയാളുടെ ചോദ്യമാണ് ശ്രദ്ധേയമായത്.

ശരിക്കും ഓർമ നഷ്ടപ്പെട്ടോ? ആരാധകന്‍റെ ചോദ്യം

'പ്രേമത്തില്‍, ജോര്‍ജിനോട് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മലര്‍ ഒടുവില്‍ പറയുന്നുണ്ട്. അവര്‍ക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനപൂര്‍വം അവനെ ഒഴിവാക്കാന്‍ അവള്‍ ആഗ്രഹിച്ചതാണോ? അതോ അടുത്തിടെ ഓര്‍മ തിരികെ ലഭിച്ച അവള്‍ ജോര്‍ജ് വിവാഹിതനാകുന്ന കാരണത്തില്‍ അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലേ? മൂന്നു തവണ സിനിമ കണ്ടതിന് ശേഷവും ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.' ഉത്തരത്തിനായി താൻ തന്‍റെ സുഹൃത്തിനോട് 100 രൂപയുടെ പന്തയം വച്ചിരിക്കുകയാണെന്നും ആരാധകൻ കൂട്ടിച്ചേർത്തു. പ്രേമം കണ്ടവരിലെ മിക്കയുള്ളവരുടെയും സംശയമായിരുന്നു ഇത്. അതുതന്നെയാണ് സംവിധായകന്‍റെ പ്രതികരണം ശ്രദ്ധ നേടാനും കാരണമായത്.

ജോർജ്ജിന്‍റെ കല്യാണ ദിവസത്തിൽ അതിനുള്ള മറുപടിയുണ്ടെന്ന് സംവിധായകൻ

'അവളുടെ ഓര്‍മ നഷ്ടപ്പെട്ടു. ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോള്‍ സെലിനൊപ്പം ജോര്‍ജ് സന്തോഷവാനാണെന്ന് അവള്‍ക്ക് തോന്നിയിരിക്കും. 'സൂപ്പര്‍' എന്ന് പറഞ്ഞതില്‍ നിന്ന് മലരിന് ഓര്‍മ തിരിച്ചു കിട്ടിയെന്ന് ജോര്‍ജിനും മനസിലായി. എന്നാല്‍ ഇതൊന്നും സംഭാഷണങ്ങളിലൂടെ പറയുന്നില്ല. പകരം വയലിനും ഹാര്‍മോണിയത്തിന്‍റെ സംഗീതവും ഉപയോഗിച്ചാണ് ഇത് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓര്‍മ തിരികെ ലഭിച്ചു,' അൽഫോൻസ് പുത്രൻ മറുപടി കുറിച്ചു.

Also Read: മലയാളത്തിന്‍റെ നാടൻ പാട്ടുകളുമായി അസമിലെ നന്തി സിസ്റ്റേഴ്‌സ്

എന്നാൽ, സിനിമ കണ്ടിറങ്ങിയവർ പലരും പല പല ഊഹാപോഹങ്ങളായിരുന്നു മലരിന്‍റെ ഓർമ നഷ്‌ടപ്പെട്ടതിനെ കുറിച്ച് പങ്കുവച്ചിരുന്നത്. കോളജിൽ അടിയും ബഹളവുമായി നടന്ന നായകനെ മലർ മിസ് മാറ്റിയെടുക്കുകയായിരുന്നുവെന്നും, ശേഷം മറവിയുള്ളതായി അഭിനയിക്കുകയായിരുന്നെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. മേരിയെപ്പോലെ മലർ മിസും ജോർജ്ജിനെ കബളിപ്പിച്ചതാണെന്ന അനുമാനവും പ്രേക്ഷകർ അന്ന് പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.