ETV Bharat / sitara

200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ 'വലിമൈ' ; ഇനി ഒടിടിയിലും കാണാം - Action thriller Valimai

Valimai enters 200 crores | ബോക്‌സ്‌ഓഫിസില്‍ കുതിപ്പുമായി അജിത്തിന്‍റെ 'വലിമൈ'

Ajith Kumar Valimai  200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ 'വലിമൈ'  Valimai enters 200 crores  Action thriller Valimai  Valimai cast and crew
200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ 'വലിമൈ'; ഇനി ഒടിടിയിലും ലഭ്യം
author img

By

Published : Mar 24, 2022, 5:00 PM IST

Valimai enters 200 crores : അജിത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'വലിമൈ' ബോക്‌സ്‌ഓഫിസില്‍ കുതിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച 'വലിമൈ' 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രം 200 കോടിയിലധികം നേടിയെന്ന്‌ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു.

'വലിമൈ 200 കോടിയിലധികം നേടിയതായി നിര്‍മാതാവ്‌ ബോണി കപൂര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു'. - അജിത്‌ ഫേസ്‌ബുക്കില്‍ കുറിച്ചു. എച്ച്‌ വിനോദ്‌ സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി 24നാണ്‌ തിയേറ്ററുകളിലെത്തിയത്‌. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പ്രദര്‍ശനത്തിനെത്തിയ അജിത്‌ ചിത്രമാണിത്.

  • " class="align-text-top noRightClick twitterSection" data="">

തിയേറ്ററുകളിലെത്തിയ സിനിമയ്‌ക്ക്‌ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്‌. പാന്‍ ഇന്ത്യ റിലീസായാണ് ചിത്രം എത്തിയത്‌. മാര്‍ച്ച്‌ 25 മുതല്‍ 'വലിമൈ' ഒടിടിയിലും ലഭ്യമാകും. വിവിധ ഭാഷകളിലായി സീ5 യിലൂടെയാണ് സിനിമയുടെ ഡിജിറ്റല്‍ സ്‌ട്രീമിങ്‌ നടക്കുക.

Action thriller Valimai: ആക്ഷന്‍ രംഗങ്ങളാലും ബൈക്ക്‌ റേസിങ്ങുകളാലും സമ്പന്നമാണ് 'വലിമൈ'. വലിയ ആകര്‍ഷണമാണ്‌ ചിത്രത്തിലെ ബൈക്ക്‌ ചേസ്‌ അടക്കമുള്ള രംഗങ്ങള്‍. ചിത്രീകരണ വേളയില്‍ ഡ്യൂപ്പില്ലാതെ അജിത്ത് ബൈക്ക് സ്‌റ്റണ്ട് ചെയ്‌തത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Also Read: അവന്‌ തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും, എവിടെ പോയി WCC : ഹരീഷ്‌ പേരടി

ബൈക്ക്‌ സ്‌റ്റണ്ട്‌ ചെയ്യുന്നതിനിടെ തെറിച്ചുവീണ അജിത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'വലിമൈ' യുടെ ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണയാണ് പരിക്കേറ്റത്‌. മൂന്ന് നായികമാരാണ് ചിത്രത്തില്‍.

ഹുമ ഖുറേഷി, യാമി ഗൗതം, ഇലിയാന ഡിക്രൂസ്‌ എന്നിവരാണ് നായികമാര്‍. ഇവരെ കൂടാതെ യോഗി ബാബു, സുമിത്ര, പേളി മാണി, ബാനി, പുകഴ്‌, അച്യുത്‌ കുമാര്‍, രാജ്‌ അയ്യപ്പ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എച്ച്‌. വിനോദ്‌ ആണ് രചനയും സംവിധാനവും.

'നേര്‍ക്കൊണ്ട പാര്‍വൈ', 'തീരന്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്.വിനോദ്. തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക്‌ ചെറിയ ബന്ധമുണ്ടെന്ന്‌ മുമ്പൊരിക്കല്‍ സംവിധായകന്‍ പറഞ്ഞിരുന്നു. ബേവ്യു പ്രൊജക്‌റ്റ്‌സ്‌ എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. നീരവ്‌ ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.