നടിയും തെന്നിന്ത്യൻ താരം അര്‍ജുൻ സർജയുടെ മകളുമായ ഐശ്വര്യ അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണെന്നും ഐശ്വര്യ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആവശ്യമായ മുൻകരുതലുകളോടെയാണ് ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നതെന്ന് താരം വ്യക്തമാക്കി. താനുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി ബന്ധപ്പെട്ടിട്ടുള്ളവർ സുരക്ഷിതരായിരിക്കാൻ നടി നിർദേശിക്കുന്നുണ്ട്. എല്ലാവരും കൊവിഡിനെതിരെ ജാഗ്രത പാലിക്കാനും താൻ ആരോഗ്യവതിയായി തിരിച്ചെത്തുമെന്നും ഐശ്വര്യ അര്‍ജുൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
![aishwarya arjun ഐശ്വര്യ അര്‍ജുൻ ഇൻസ്റ്റഗ്രാം ധ്രുവ സർജയ്‌ക്കും ഭാര്യയ്‌ക്കും കൊവിഡ് അര്‍ജുൻ സർജ കൊവിഡ് സർജ തെന്നിന്ത്യൻ താരം അര്‍ജുൻ സർജ Aishwarya Arjun tested Covid positive arjun sarja corona druv sarja](https://etvbharatimages.akamaized.net/etvbharat/prod-images/8114647_covidaishwarya.jpg)
നേരത്തെ അർജുന്‍റെ അനന്തരവൻ ധ്രുവ സർജയ്‌ക്കും ഭാര്യയ്‌ക്കും കൊവിഡ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.