നടൻ കൃഷ്‌ണകുമാറിന്‍റെയും മക്കളുടെയും ചിത്രങ്ങളും വിശേഷങ്ങളും റീൽസ് വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇന്ന് കൃഷ്‌ണകുമാറിന്‍റെ നാല് മക്കളിൽ ഏറ്റവും ഇളയ മകളുടെ പിറന്നാളാണ്. തന്‍റെ അനുജത്തിയുടെ 16-ാം ജന്മദിനത്തിൽ നടി അഹാന കൃഷ്‌ണ പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ശ്രദ്ധ കവരുന്നത്.
അഹാനയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
'എന്‍റെ ഹൃദയമിടിപ്പിന് പതിനാറാം ജന്മദിനാശംസകൾ. ഞാൻ നിന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, എല്ലാവർക്കും അത് അറിയാം. നീയെന്‍റെ പാവക്കുട്ടിയാണ്, എന്‍റെ പ്രിയപ്പെട്ടവൾ, എന്‍റെ കുഞ്ഞ്, എന്‍റെ സുന്ദരി, എന്‍റെ സന്തോഷം, എന്‍റെ ആശ്വാസം, അതിനെല്ലാമുപരി നീയെന്നെ വളരെയധികം ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.
- " class="align-text-top noRightClick twitterSection" data="
">
എനിക്കറിയാം നീ വളരെ സ്പെഷ്യലായ ആളാണ്, എല്ലായ്‌പ്പോഴും അതെ. ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ,… എന്തുതന്നെ സംഭവിച്ചാലും നിനക്ക് ഞാനുണ്ട്. ജന്മദിനാശംസകൾ,' എന്നാണ് സ്‌നേഹത്തിലും വാത്സല്യത്തിലും പൊതിഞ്ഞ അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
Also Read: 'പുഷ്‌പ'യുടെ 'ശ്രീവല്ലി' എത്തി; ഒട്ടും പ്രതീക്ഷിക്കാത്ത രശ്‌മിക മന്ദാനയുടെ പോസ്റ്റർ
ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസിക കൃഷ്‌ണ സിനിമയിൽ തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ, താരപുത്രിക്ക് നവമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്.
മൂന്ന് സഹോദരിമാരിൽ തനിക്ക് ഏറ്റവും അടുപ്പമുള്ളയാൾ ഹൻസിക ആണെന്ന് മുൻപ് അഹാന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഹാനയ്‌ക്ക് പുറമെ, ഹൻസികയുടെ മറ്റ് രണ്ട് ജ്യേഷ്‌ഠത്തിമാരും അമ്മയും സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസ അറിയിച്ചു. ഒപ്പം ഹൻസികയുടെ പിറന്നാൾ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.