ലോകമേ നിങ്ങൾ ഇനിയും മൗനം പാലിക്കരുത്... അവർ ഞങ്ങളെ കൊല്ലാൻ വരുന്നൂ.... തലസ്ഥാന നഗരിയടക്കം കീഴടക്കി ഒടുവിൽ അഫ്‌ഗാൻ പ്രസിഡന്‍റിന്‍റെ കൊട്ടാരവും പിടിച്ചെടുത്ത് താലിബാൻ അധികാരമുറപ്പിക്കുമ്പോൾ വരുന്ന നാളെകൾ അങ്ങേയറ്റം ഭയാനകമായിരിക്കുമെന്നാണ് സിനിമ സംവിധായികയും അഫ്‌ഗാൻ ചലച്ചിത്ര സ്ഥാപനത്തിന്‍റെ ജനറൽ ഡയറക്‌ടറുമായ സഹ്‌റ കരിമിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
അവർ ഞങ്ങളെ കൊല്ലാൻ വരുന്നൂ...
ഞായറാഴ്‌ച സംവിധായിക ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. താൻ ബാങ്കിൽ നിന്ന് പണമെടുക്കാനായി പോയപ്പോൾ ബാങ്ക് അടച്ചുപൂട്ടി അത് ഒഴിപ്പിക്കുകയായിരുന്നു. 'ഇപ്പോഴും ആർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല. ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കൂ, ഞാൻ നിങ്ങളോട് വീണ്ടും സഹായം അഭ്യർഥിക്കുകയാണ്. ഈ വലിയ ലോകത്തെ ജനങ്ങളേ, ദയവായി നിശബ്‌ദരായി ഇരിക്കരുത്, അവർ ഞങ്ങളെ കൊല്ലാൻ വരുന്നൂ,' എന്ന് സംവിധായിക വീഡിയോക്കൊപ്പം ട്വിറ്ററിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
സഹ്‌റ കരിമിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. 'അഫ്‌ഗാനിലെ ജനങ്ങൾ അനുഭവിക്കുന്ന ക്രൂരത... ഈ സന്ദേശം എല്ലാവരിലേക്കും എത്തണം,' എന്നെഴുതി അനുരാഗ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്‌തു.
ഇത് ഭയപ്പെടുത്തുന്ന സിനിമയല്ല, യാഥാർഥ്യമാണ്....
-
Taliban surrounded Kabul, I were to bank to get some money, they closed and evacuated;
— Sahraa Karimi/ صحرا كريمي (@sahraakarimi) August 15, 2021 " class="align-text-top noRightClick twitterSection" data="
I still cannot believe this happened, who did happen.
Please pray for us, I am calling again:
Hey ppl of the this big world, please do not be silent , they are coming to kill us. pic.twitter.com/wIytLL3ZNu
">Taliban surrounded Kabul, I were to bank to get some money, they closed and evacuated;
— Sahraa Karimi/ صحرا كريمي (@sahraakarimi) August 15, 2021
I still cannot believe this happened, who did happen.
Please pray for us, I am calling again:
Hey ppl of the this big world, please do not be silent , they are coming to kill us. pic.twitter.com/wIytLL3ZNuTaliban surrounded Kabul, I were to bank to get some money, they closed and evacuated;
— Sahraa Karimi/ صحرا كريمي (@sahraakarimi) August 15, 2021
I still cannot believe this happened, who did happen.
Please pray for us, I am calling again:
Hey ppl of the this big world, please do not be silent , they are coming to kill us. pic.twitter.com/wIytLL3ZNu
അഫ്‌ഗാനിസ്ഥാനിലെ തെരുവിലൂടെ ഓടുന്ന സഹ്‌റയെയുടെ മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയിട്ടുണ്ട്. 'ഇത് ഭയപ്പെടുത്തുന്ന ഒരു സിനിമയിലെ രംഗമല്ല, ഇത് കാബൂളിലെ യാഥാർഥ്യമാണ്. കഴിഞ്ഞ ആഴ്‌ച ഈ നഗരത്തിൽ ഒരു ഫിലിം ഫെസ്റ്റിവൽ വരെ നടത്തിയിരുന്നു. ഇന്ന് ഇവിടെ ആളുകൾ അവരുടെ ജീവൻ രക്ഷിക്കാനായി പരക്കം പായുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
ഇത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു. ലോകം ഒന്നും ചെയ്യുന്നില്ല,' എന്ന് സഹ്‌റയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ഇറാൻ മാധ്യമപ്രവർത്തക കുറിച്ചു.
More Read: അഫ്‌ഗാൻ പതാക നീക്കി, ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ
നേരത്തെ സഹ്‌റ കരിമി അഫ്‌ഗാന്‍റെ നിലവിലെ അവസ്ഥ വിശദീകരിച്ച് ഒരു കത്ത് എഴുതിയിരുന്നു. താലിബാൻ രാജ്യത്തെ പൂർണമായും കീഴടക്കുന്നതിന് മുമ്പ് ലോകത്തോട് സഹായം അഭ്യർഥിക്കുന്ന വാക്കുകളായിരുന്നു അതിൽ. അഫ്ഗാനിസ്ഥാന് പൂര്‍ണമായും നിയന്ത്രണത്തിലാക്കി താലിബാന്‍ അധികാരമേറ്റെടുക്കുമ്പോള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും കലാകാരന്മാരുടെയും അവസ്ഥ പരിതാപമായിരിക്കും എന്ന് കത്തിൽ വിശദീകരിക്കുന്നുണ്ട്.