നായികയായും ഹാസ്യതാരമായും സഹനടിയായും പുതിയ മലയാള സിനിമയുടെ മുഖമായി മാറുകയാണ് ശ്രിന്ദ അർഹാൻ. 1983, ആട്, കുഞ്ഞിരാമായണം തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായ ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. സാരിയിൽ അതീവ സുന്ദരിയായ നടിയെയാണ് ഫോട്ടോകളിൽ കാണുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Also Read: മാധുരി ദീക്ഷിതിന്‍റെ ഗ്രേസ് ചിത്രങ്ങൾ
ആഷിക് അബുവിന്‍റെ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് വ്യത്യസ്‌തമായ റോളുകൾ ചെയ്ത് ശ്രദ്ധേയയായ നടിയാണ് ശ്രിന്ദ. വിനയ് ഫോർട്ടിന്‍റെ ജോഡിയായി പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രവും ഫഹദ് ഫാസിൽ നായകനായ ട്രാൻസുമാണ് ഒടുവിൽ പുറത്തിറങ്ങിയ ശ്രിന്ദയുടെ ചിത്രങ്ങൾ.