ചുരുങ്ങിയ കാലയളവുകൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടി സംവൃത സുനിലിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. കൊവിഡ് 19 ലോകമെമ്പാടും ഭീതിപടര്‍ത്തുന്ന ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ താമസിക്കുന്ന സംവൃതയുടെയും കുടുംബത്തിന്‍റെയും ആരോഗ്യസ്ഥിതി അന്വേഷിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണമായിരുന്നു സംവൃതയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നിലവിലെ സാഹചര്യം അനുസരിച്ച് സുരക്ഷിതരാണെന്നും കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മക്കളായ രുദ്രക്കും അഗസ്ത്യക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സംവൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="
">
'ഒരു മാസത്തിലേറെയായി ക്വാറന്‍റൈനിലാണ്. ബുദ്ധിമുട്ടുള്ള ഈ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ വലിയ നന്ദിയുണ്ട്....' സംവൃത പോസ്റ്റില്‍ കുറിച്ചു.
2012ലാണ് സംവൃത സുനിലിനെ അമേരിക്കയില്‍ എഞ്ചിനീയറായ അഖില്‍ ജയരാജ് വിവാഹം ചെയ്യുന്നത്. വടക്കന്‍ കാലിഫോര്‍ണിയയിലാണ് സംവൃതയും കുടുംബവും താമസിക്കുന്നത്. ഇരുവരുടെയും ഇളയ മകന്‍ രുദ്രയുടെ ആദ്യ വിഷു കൂടിയായിരുന്നു ഇത്തവണത്തേത്.