ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ മുൻക്യാപ്റ്റനായിരുന്ന പ്രാചി തെഹ്ലാനെന്ന മോഡലിനെ മലയാളിക്ക് പരിചയം മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെയാണ്. ഒറ്റ ചിത്രത്തിലൂടെ മലയാളി മനസില്‍ സ്ഥാനം നേടിയ നോര്‍ത്ത് ഇന്ത്യന്‍ സുന്ദരി. താരമിപ്പോള്‍ വിവാഹിതയാകാന്‍ പോവുകയാണ്. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തില്‍ എത്തിനില്‍ക്കുന്നത്. വിവാഹിതയാകാന്‍ പോകുന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് പ്രാചി തന്നെയാണ് വെളിപ്പെടുത്തിയത്. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരന്. ഓഗസ്റ്റ് ഏഴിനാണ് വിവാഹം.
- " class="align-text-top noRightClick twitterSection" data="
">

വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി അണിയിക്കല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഡൽഹിയിലെ ഒരു ഫാം ഹൗസിൽ വെച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം നടക്കുക. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധനേടിയ പ്രാചിയുടെ ആദ്യ സിനിമ മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അർജാൻ’ ആയിരുന്നു.