അവതാരികയായും, അഭിനേത്രിയായും, ഗായികയായും തിളങ്ങുന്ന താരമാണ് മലയാളത്തിന്‍റെ സ്വന്തം പേളി മാണി. ഇപ്പോള്‍ അമ്മയാകാന്‍ പോകുന്ന വിവരം സോഷ്യല്‍മീഡിയകളിലൂടെ തന്‍റെ പ്രിയപ്പെട്ട ആരാധകരെ അറിയിച്ചിരിക്കുകയാണ് പേളി. 2019 മെയ് മാസത്തിലാണ് സീരിയല്‍ താരം ശ്രീനിഷ് അരവിന്ദിനെ പേളി വിവാഹം ചെയ്തത്. ഒരു റിയാലിറ്റി ഷോയിലൂടെയുള്ള ഇരുവരുടെയും പരിചയം പിന്നീട് പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമാണ് പേളിയും ശ്രീനിഷും ഇരുവരും ചേര്‍ന്ന് വിവാഹശേഷം ഒരു വെബ് സീരിസും പുറത്തിറക്കിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് പേളി അറിയിച്ചത്. 'ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്‍റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്' എന്ന് പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണമെന്നും പേളി വീഡിയോയ്ക്കൊപ്പം കുറിച്ചു.