ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന യുവസുന്ദരി നൂറിന്‍ ഷെരീഷ് താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രണയത്തിലാണെന്ന് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പങ്കാളിയുടെ പേര് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല.
- View this post on Instagram
Alhamdulillah♥️🦋✨ Happy to have you in my life.superexcited to tell the whole world about us😍
">
'എന്‍റെ ജീവിതത്തില്‍ നീയുള്ളതിന്‍റെ സന്തോഷത്തിലാണ്. നമ്മളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്‍റെ ആവേശത്തിലാണ് ഞാൻ' നൂറിൻ ഷെരീഫ് ഫോട്ടോക്കൊപ്പം കുറിച്ചു. നൂറിൻ ഷെരീഫിന്‍റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 'വെള്ളേപ്പം' എന്ന ചിത്രമാണ് നൂറിൻ ഷെരീഫിന്‍റേതായി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ ചിത്രം.