ഇന്ന് സൂപ്പർസ്റ്റാർ വിജയ്‌യുടെ 47-ാം ജന്മദിനം. മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലെങ്കിലും സാമൂഹികപ്രവർത്തനങ്ങളിലൂടെയും ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിൽ ആശംസ കുറിച്ചും പിറന്നാൾ കൊണ്ടാടുകയാണ് ദളപതി ആരാധകർ.
തമിഴകത്ത് മാത്രമല്ല, കേരളമുൾപ്പെടെ തെന്നിന്ത്യയൊട്ടാകെ വലിയ ആരാധകവൃത്തം സൃഷ്ടിക്കാൻ രണ്ട് ദശകങ്ങൾ നീണ്ട വിജയ്‌യുടെ അഭിനയജീവിതത്തിനും അദ്ദേഹത്തിന്‍റെ സാമൂഹ്യ ഇടപെടലുകൾക്കും സാധിച്ചു. അഭിനയത്തിന് പുറമെ, പാട്ടിലും ഡാൻസിലും പ്രഗൽഭനാണെന്ന് ഇതിനകം നിരവധി സിനിമകളിലൂടെ വിജയ് തെളിയിച്ചുകഴിഞ്ഞു.
-
Dancing for Aal Thotta Boopathy!
— Keerthy Suresh (@KeerthyOfficial) June 22, 2021 " class="align-text-top noRightClick twitterSection" data="
An ardent fan of #Thalapathy!❤️
You are not only one of the best at performing, but you are one of a #Beast at entertaining. ❤️@actorvijay sir #ChummaCasualah with thambi @PawanAlex 🤗 @ShruthiManjari 👚💝 #HBDThalapathyVijay pic.twitter.com/GeY2MOrfAW
">Dancing for Aal Thotta Boopathy!
— Keerthy Suresh (@KeerthyOfficial) June 22, 2021
An ardent fan of #Thalapathy!❤️
You are not only one of the best at performing, but you are one of a #Beast at entertaining. ❤️@actorvijay sir #ChummaCasualah with thambi @PawanAlex 🤗 @ShruthiManjari 👚💝 #HBDThalapathyVijay pic.twitter.com/GeY2MOrfAWDancing for Aal Thotta Boopathy!
— Keerthy Suresh (@KeerthyOfficial) June 22, 2021
An ardent fan of #Thalapathy!❤️
You are not only one of the best at performing, but you are one of a #Beast at entertaining. ❤️@actorvijay sir #ChummaCasualah with thambi @PawanAlex 🤗 @ShruthiManjari 👚💝 #HBDThalapathyVijay pic.twitter.com/GeY2MOrfAW
ഇപ്പോഴിതാ വിജയ്‌യുടെ ആരാധികയും ഭൈരവയിലെ സഹതാരവുമായിരുന്ന തെന്നിന്ത്യൻ നടി കീർത്തി സുരേഷ് ദളപതിക്ക് നൽകിയ പിറന്നാൾ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ദളപതി ഗാനത്തിന് ചുവടുവച്ച് കീർത്തിയുടെ പിറന്നാൾ ആശംസ
മാസ്റ്റർ ചിത്രത്തിൽ വിജയ് ആലപിച്ച കുട്ടി സ്റ്റോറി ഗാനത്തെ വയലിനിൽ ഈണമാക്കിയാണ് കഴിഞ്ഞ വർഷം കീർത്തി പിറന്നാൾ ആശംസയറിയിച്ചതെങ്കിൽ, ഇത്തവണ ഡാൻസർ വിജയ്‌ക്കായാണ് താരത്തിന്‍റെ ആശംസ. വിജയ്- സിമ്രാൻ എന്നിവർ ചുവടുവച്ച "ആൾ തോട്ട ഭൂപതി" എന്ന വിജയ്‌യുടെ എക്കാലത്തെയും ഹിറ്റ് പാട്ടിലൂടെയാണ്, കീർത്തി സുരേഷ് ദളപതിക്ക് പിറന്നാൾ സമ്മാനമൊരുക്കിയത്.
'ദളപതി വിജയ്‌ക്ക് ജന്മദിനാശംസകൾ' എന്ന് കുറിച്ചുകൊണ്ട് ദളപതിയുടെ കടുത്ത ആരാധിക കൂടിയായ കീർത്തി പാട്ടിന് ചടുലമായി ചുവടുവക്കുന്നതും വീഡിയോയിൽ കാണാം. നടനും വിജയ് ആരാധകനുമായ പവൻ അലക്‌സും കീർത്തി സുരേഷിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്.
More Read: "കുട്ടി സ്റ്റോറി" വയലിനിലാക്കി വിജയിക്ക് കീർത്തിയുടെ പിറന്നാൾ സമ്മാനം
2002ലിറങ്ങിയ യൂത്ത് എന്ന വിജയ് ചിത്രത്തിൽ ശങ്കർ മഹാദേവൻ പാടിയ ഗാനമാണിത്. കീർത്തി സുരേഷിനെ കൂടാതെ, ഖുശ്ബു സുന്ദർ, സംവിധായകൻ പാണ്ഡിരാജ്, വിജയ്‌യുടെ 66-ാ ചിത്രം നിർമിക്കുന്ന ദിൽ രാജു തുടങ്ങി നിരവധി പ്രമുഖർ വിജയ്‌ക്ക് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസ അറിയിച്ചു.