രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ സ്‌കൂള്‍ പഠനകാലത്തെ തന്‍റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടി അനുശ്രി. എന്‍സിസി കേഡറ്റായിരുന്നപ്പോഴുള്ള ഫോട്ടോയും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'ഇന്ന് ദില്ലിയിലെ തണുപ്പില്‍ പരേഡ‍് നടത്തുന്ന ഓരോ എന്‍സിസി കേഡറ്റിനും ആശംസകൾ നേരുന്നു'വെന്നായിരുന്നു അനുശ്രീയുടെ കുറിപ്പ്. 12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ എക്സൈറ്റ്‌മെന്‍റോടെ ആര്‍മി വിങ്ങില്‍ പരേഡ് ചെയ്യാൻ താനും ഉണ്ടായിരുന്നുവെന്നും അനുശ്രീ കുറിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്‌പഥിൽ പതാക ഉയർത്തിയതോടെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊള്‍സെനാരോയാണ് മുഖ്യാതിഥിയായി എത്തിയത്.