വയലിന്‍ വിസ്മയം ബാലഭാസ്കര്‍ ഓര്‍മയായിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അതുല്യ സംഗീത പ്രതിഭയുടെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് യുവനടി അനുശ്രീ. തന്‍റെ ഫോണ്‍ ലോക്ക് സ്ക്രീനിലുള്ള ബാലഭാസ്കറിന്‍റെ ചിത്രമാണ് അനുശ്രീ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 'അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍... ഒരിക്കലും മറക്കില്ല. നിങ്ങളുടെ സംഗീതത്തിലെ പരിശുദ്ധിയും ദൈവികതയും എന്നെന്നും നിലനില്‍ക്കും' അനുശ്രീ കുറിച്ചു. ബാലഭാസ്കര്‍ വയലിന്‍ വായിക്കുന്ന ചിത്രമാണ് അനുശ്രീയുടെ ഫേസ്ബുക്ക് കവര്‍ചിത്രം. കലാരംഗത്ത് നിന്നും അനുശ്രീ ഏറെ ആരാധിക്കുന്ന പ്രതിഭകളില്‍ ഒരാളാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="">
ബാലുവിന്‍റെ പ്രിയ സുഹൃത്തും കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസിയും ബാലുവിനെ കുറിച്ചുള്ള ഓര്‍മ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'നിന്‍റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നില്ല, നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴും എനിക്കൊപ്പമുണ്ട്' എന്നാണ് സ്റ്റീഫന്‍ ദേവസി ഫേസ്ബുക്കില്‍ ബാലുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി തൃശൂര്‍ പോയി മടങ്ങിവരുന്നതിനിടയിലാണ് ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ 2018 ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.