ETV Bharat / sitara

വാപ്പക്ക് ഒരു കൂട്ട് വേണമെന്ന് തോന്നി, ഉമ്മ തകർന്നിരിക്കുകയല്ല: അനാർക്കലി മരിക്കാർ - anarkali marikar lali pm news

ഉമ്മയ്‌ക്ക് ഒറ്റക്കുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാനാകും. എന്നാൽ വാപ്പയ്‌ക്ക് ഒരു കൂട്ട് വേണമെന്ന് തോന്നി. താനും ചേച്ചിയും വാപ്പയുടെ വിവാഹത്തിൽ പങ്കെടുത്തത് വലിയ വാർത്തല്ലെന്നും സാധാരണ കാര്യമായാണ് തോന്നിയതെന്നും അനാർക്കലി മരിക്കാർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫറായ നിയാസ് മരിക്കാറാണ് താരത്തിന്‍റെ അച്ഛൻ. കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ ലാലി പി.എം ആണ് അനാർക്കലിയുടെ അമ്മ.

വാപ്പക്ക് ഒരു കൂട്ട് വേണം അനാർക്കലി വാർത്ത  അനാർക്കലി മരിക്കാർ പുതിയ വാർത്ത  അനാർക്കലി മരിക്കാർ ലാലി അമ്മ വാർത്ത  അനാർക്കലി അച്ഛൻ പുനർവിവാഹം വാർത്ത  അനാർക്കലി വാപ്പ വിവാഹം വാർത്ത  കുമ്പളങ്ങി നൈറ്റ്‌സ് അനാർക്കലി അമ്മ ലാലി വാർത്ത  anarkali marikar fathers remarriage news latest  anarkali marikar niyas marikkar news  anarkali marikar lali pm news  anarkali marikar mariage news
അനാർക്കലി മരിക്കാർ
author img

By

Published : Jun 12, 2021, 7:15 AM IST

അച്ഛന്‍റെ പുനർവിവാഹത്തിൽ പ്രതികരണവുമായി നടി അനാർക്കലി മരക്കാർ. പ്രശസ്ത ഫോട്ടോഗ്രാഫർ കൂടിയായ നിയാസ് മരിക്കാർ രണ്ട് ദിവസം മുമ്പാണ് വിവാഹിതനായത്. അമ്മയുമായി നിയമപരമായി വേർപിരിഞ്ഞ ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചതെന്നും രണ്ട് വിവാഹം കഴിച്ചതല്ലെന്നും അനാർക്കലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

അനാർക്കലിയും ചേച്ചി ലക്ഷ്മിയും വിവാഹത്തിൽ പങ്കെടുക്കുകയും വാപ്പയുടെ നിക്കാഹിന്‍റെ ചിത്രങ്ങള്‍ താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ചിത്രങ്ങൾ വാർത്തയായതോടെയാണ് അനാർക്കലി പ്രതികരണവുമായി എത്തിയത്. ഇത് വലിയ വാർത്തയായി തനിക്ക് തോന്നിയില്ലെന്നും അച്ഛന്‍റെ പുനർവിവാഹം ഒരു സാധാരണകാര്യമായാണ് അനുഭവപ്പെട്ടതെന്നും നടി വ്യക്തമാക്കി.

അനാർക്കലി മരിക്കാർ വാപ്പയുടെ പുനർവിവാഹത്തെ കുറിച്ച് പറഞ്ഞത്

'എന്‍റെ ഉമ്മയും വാപ്പയും ഒരുവർഷമായി പിരിഞ്ഞു താമസിക്കുകയാണ്. 30 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. വാപ്പയെ ഇനിയുമൊരു വിവാഹം കഴിപ്പിക്കണം എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു. അവസാനം വാപ്പ തന്നെ ഒരാളെ കണ്ടെത്തി. നിയമപരമായി വിവാഹമോചിതനായതിന് ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചത്. അല്ലാതെ രണ്ട് വിവാഹം കഴിച്ചിട്ടില്ല. ഇതിൽ പ്രധാനകാര്യം എന്തെന്നുവച്ചാൽ ഈ വാർത്ത വന്ന ശേഷം എന്‍റെ ഉമ്മയെ വിളിച്ച് കുറേപേർ ആശ്വസിപ്പിക്കാൻ നോക്കി. എന്‍റെ ഉമ്മയെ നിങ്ങൾ കുറേപേർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞാൻ എന്‍റെ ഉമ്മയെ സൂപ്പർ കൂൾ അമ്മ എന്നേ വിളിക്കൂ. വാപ്പ വേറെ വിവാഹം കഴിച്ചു എന്ന പേരിൽ ആ ദിവസം മുഴുവൻ ഉമ്മ തകർന്നിരിക്കുകയല്ലായിരുന്നു. വിവാഹമോചനത്തിന് ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. ഉമ്മയ്‌ക്ക് ഒറ്റയ്ക്ക് ജീവിതം സന്തോഷത്തോടെ കൊണ്ടുപോകാനാകും. എന്നാൽ വാപ്പ അങ്ങനെയല്ല, വാപ്പയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയിട്ടാണ് അദ്ദേഹം വേറൊരാളെ കണ്ടെത്തിയത്. ഉമ്മ വളരെ തുറന്നുചിന്തിക്കുന്ന ആളാണെന്ന് എനിക്ക് ഓർമ വന്നപ്പോൾ മുതൽ ഞാൻ മനസിലാക്കിയിട്ടുണ്ട്.

Also Read: 'നന്ത്യാര്‍വട്ട' പൂവിനെ 'നമ്പ്യാര്‍വട്ട'മെന്ന് വിളിച്ച് ജുവല്‍ മേരി, കമന്‍റ് സെക്ഷനില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ചര്‍ച്ച

വാപ്പയുടെ വിവാഹചടങ്ങിൽ ഞങ്ങൾ കൂടിയത് ഒരു സാധാരണ കാര്യമായിരുന്നു. കൊച്ചുമ്മയെ വളരെ സന്തോഷത്തോടെ ഞങ്ങൾ സ്വീകരിച്ചു. പലരും അതിനെ വലിയൊരു കാര്യമാക്കി അഭിനന്ദിച്ചു. എന്നാൽ, എനിക്ക് അത് സാധാരണ കാര്യമായി തന്നെ തോന്നി. നമ്മുടെ അച്ഛനെ ഇഷ്ടപ്പെടുന്നില്ലെങ്കിലാണ് വേറെ വിവാഹം കഴിക്കരുതെന്നൊക്കെ തോന്നുക. പുതിയ ഒരാൾ നമ്മുടെ കുടുംബത്തിലേയ്ക്ക് വരുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഇക്കാര്യത്തിൽ മക്കളുടെ അഭിപ്രായം വേണമെന്ന് പോലുമില്ല. വാപ്പയുടെ സന്തോഷത്തിൽ പങ്കുചേരാനാണ് വിവാഹത്തിന് പോയത്. പണ്ട് കുട്ടിക്കാലത്ത് വാപ്പയോട് ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന് പറയുമായിരുന്നു, അത് ശരിക്കും സംഭവിച്ചു. 30 വർഷം ഒരുമിച്ച് ജീവിച്ചതിന്‍റെ സ്നേഹം ഉമ്മയ്ക്ക് വാപ്പയോട് എന്നും ഉണ്ട്. അതിനാൽ, വാപ്പ വേറെ വിവാഹം കഴിക്കണമെന്ന് തന്നെയാണ് ഉമ്മയും ആഗ്രഹിച്ചത്. വാപ്പ ജീവിതം ഒറ്റയ്ക്ക് കൊണ്ടുപോകരുത് എന്ന് ഉമ്മയ്ക്ക് ഉണ്ടായിരുന്നു. ഇനി എപ്പോഴെങ്കിലും ഉമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയാൽ വിവാഹം കഴിക്കും,' എന്ന് അനാർക്കലി തന്‍റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വിശദമാക്കി.

കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ കഥാപാത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് അനാർക്കലി മരിക്കാറിന്‍റെ അമ്മ ലാലി പി.എം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.