തെന്നിന്ത്യൻ നടൻ വിഷ്ണു വിശാലും ബാഡ്മിന്‍റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഈ മാസം 22നാണ് വിവാഹം. വിഷ്ണു തന്നെയാണ് തന്‍റെ വിവാഹ തീയതി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. എല്ലാവരുടെയും സ്നേഹവും പിന്തുണയും വേണമെന്നും താരം ട്വിറ്ററിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി വിഷ്ണുവും ജ്വാല ഗുട്ടയും പ്രണയത്തിലാണ്. ആരണ്യ എന്ന ബഹുഭാഷാചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിൽ വിവാഹം ഉടനുണ്ടാകുമെന്ന് വിഷ്ണു വിശാൽ അറിയിച്ചിരുന്നു. ജ്വാലയുടെ ജന്മദിനത്തിൽ ഇരുവരും മോതിരം കൈമാറുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
വിഷ്ണു വിശാലിന് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. 2011ലാണ് രഞ്ജിനി നടരാജുമായുള്ള വിവാഹം. ഇരുവരും തമ്മിൽ പിരിഞ്ഞ ശേഷം വിഷാദരോഗത്തിലായിരുന്നപ്പോഴാണ് താരം ജ്വാല ഗുട്ടയെ പരിചയപ്പെടുന്നത്. ആരണ്യയുടെ ചിത്രീകരണ സമയത്ത് തനിക്കൊപ്പം നിന്ന് ജ്വാല ഗുട്ട പൂർണ പിന്തുണ നൽകിയിരുന്നുവെന്നും വിഷ്ണു വിശാൽ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പറഞ്ഞിരുന്നു.
മുണ്ടാസുപ്പട്ടി, ജീവ, ഇൻട്രു നേട്ര് നാളൈ, നീർപറവൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ നടൻ 2018ൽ പുറത്തിറങ്ങിയ രാക്ഷസൻ എന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനായി.
-
LIFE IS A JOURNEY....
— VISHNU VISHAL - V V (@TheVishnuVishal) April 13, 2021 " class="align-text-top noRightClick twitterSection" data="
EMBRACE IT...
HAVE FAITH AND TAKE THE LEAP....
Need all your love and support as always...@Guttajwala#JWALAVISHED pic.twitter.com/eSFTvmPSE2
">LIFE IS A JOURNEY....
— VISHNU VISHAL - V V (@TheVishnuVishal) April 13, 2021
EMBRACE IT...
HAVE FAITH AND TAKE THE LEAP....
Need all your love and support as always...@Guttajwala#JWALAVISHED pic.twitter.com/eSFTvmPSE2LIFE IS A JOURNEY....
— VISHNU VISHAL - V V (@TheVishnuVishal) April 13, 2021
EMBRACE IT...
HAVE FAITH AND TAKE THE LEAP....
Need all your love and support as always...@Guttajwala#JWALAVISHED pic.twitter.com/eSFTvmPSE2