നടന്‍ സൂര്യയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും സൂര്യ കുറിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഞാൻ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. സുഖം പ്രാപിച്ച് വരുന്നു. കാര്യമായ ബുദ്ധിമുട്ടുകളില്ല. നമ്മുടെ ആരുടെയും ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന സത്യം നാം എല്ലാവരും മനസിലാക്കണം. അതിനാല്‍ നാം ഇപ്പോഴും ശ്രദ്ധയോടെയും സുരക്ഷിതമായും കഴിയണം. എന്‍റെ അരികിൽ നിൽക്കുന്ന എനിക്കായി പ്രവര്‍ത്തിക്കുന്ന ഡോക്ടർമാരോടും മെഡിക്കൽ സ്റ്റാഫുകളോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു' സൂര്യ ട്വിറ്ററില്‍ കുറിച്ചു.
-
Take care Sir.. Wishing you a speedy and full recovery https://t.co/9FkPmMGCbc
— Ramesh Bala (@rameshlaus) February 7, 2021 " class="align-text-top noRightClick twitterSection" data="
">Take care Sir.. Wishing you a speedy and full recovery https://t.co/9FkPmMGCbc
— Ramesh Bala (@rameshlaus) February 7, 2021Take care Sir.. Wishing you a speedy and full recovery https://t.co/9FkPmMGCbc
— Ramesh Bala (@rameshlaus) February 7, 2021
സൂര്യയുടെ സന്തസഹചാരിയായ രാജശേഖര്‍ പാണ്ഡ്യനും ട്വിറ്ററില്‍ സൂര്യയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 'പ്രിയ സഹോദരി, സഹോദരന്‍മാരെ സൂര്യയ്‌ക്ക് സുഖമാണ്. നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല...' പാണ്ഡ്യന്‍ ട്വിറ്ററില്‍ കുറിച്ചു. നവംബറില്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ സുരരൈ പോട്രുവാണ് സൂര്യ ഒടുവില്‍ അഭിനയിച്ച ചിത്രം. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. സുധ കൊങരയായിരുന്നു സിനിമ സംവിധാനം ചെയ്‌തത്. വാടിവാസല്‍ അടക്കം നിരവധി സിനിമകള്‍ സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.