നടന്‍ ഷറഫുദ്ദീനും നൈല ഉഷയും ഒന്നിക്കുന്ന ആദ്യ മലയാളം സിനിമയാണ് പ്രിയന്‍ ഓട്ടത്തിലാണ്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളില്‍ നിരവധി മലയാള സിനിമാ താരങ്ങള്‍ പങ്കെടുത്തു. ആന്‍റണി സോണിയാണ് പ്രിയന്‍ ഓട്ടത്തിലണ് സിനിമ സംവിധാനം ചെയ്യുന്നത്. നൈല ഉഷയ്‌ക്ക് പുറമെ അനാര്‍ക്കലി മരിക്കാര്‍, അപര്‍ണ ദാസ്, അശോകന്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ടൈറ്റില്‍ കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
വ്യൂ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് സിനിമ നിര്‍മിക്കുന്നത്. അഭയകുമാറും അനില്‍ കുര്യനുമാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പി.എം ഉണ്ണികൃഷ്ണനാണ് ഛായാഗ്രഹകന്‍. നേരത്തെ ആന്‍റണി സോണി സംവിധാനം ചെയ്‌ത സിനിമ കെയര്‍ ഓഫ് സൈറാ ബാനുവാണ്. ഹലാല്‍ ലവ് സ്റ്റോറിയാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‌ത ഷറഫുദ്ദീന്‍ സിനിമ. ചിത്രം ഒടിടി റിലീസായിരുന്നു.