ലക്ഷദ്വീപ് അഡ്‌മിനിസ്ട്രറ്റർ പ്രഫുൽ പട്ടേലിന്‍റെ നിയമപരിഷ്‌കാരങ്ങൾക്കെതിരെ സിനിമാ- സാംസ്‌കാരിക മേഖലകളിൽ നിന്നും രാഷ്‌ട്രീയനേതാക്കളിൽ നിന്നും വിമർശനങ്ങളും ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ ശബ്‌ദവും ഉയരുകയാണ്.
ജീവിതത്തിലെ ഏതാണ്ട് ഭൂരിഭാഗം ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നും അവർക്ക് വേണ്ടി ശബ്‌ദമുയർത്തേണ്ട സമയമാണിതെന്നും നടൻ സലിം കുമാർ പറഞ്ഞു. ഇന്ന് മിണ്ടാതിരുന്നാൽ നാളെ നിങ്ങൾക്കിത് സംഭവിക്കുമ്പോൾ ആരും കാണില്ലെന്ന പാസ്റ്റർ മാർട്ടിൻ നിമോളറുടെ വാക്കുകൾ കുറിച്ചുകൊണ്ടാണ് സലിം കുമാർ പ്രതികരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സലിം കുമാറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്
"അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,
ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.
പിന്നീടവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു തൊഴിലാളി അല്ല.
പിന്നീടവർ ജൂതൻമാരെ തേടി വന്നു.
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല."
- ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്ഥിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക," സലിം കുമാർ ഫേസ്‌ബുക്കിൽ പറഞ്ഞു.
More Read: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ ; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം
നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്ന താരത്തിനെ നിരവധിപേർ പ്രശംസിച്ചു. ലക്ഷദ്വീപിനെ തകർക്കുന്ന നടപടികളെ ചെറുക്കണമെന്നും കമന്‍റുകൾ നിറഞ്ഞു.