മലയാളത്തില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ കപ്പിളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ എന്നും മലയാളിക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ്. സിനിമയുടെ എല്ലാ മേഖലകളിലും കൈവെച്ച് ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട് ഈ ദമ്പതികള്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സുപ്രിയക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വിരാജും മറ്റ് കുടുംബാഗങ്ങളും. 'എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം... നീ കൂടെയുള്ളപ്പോള്‍ എനിക്ക് ഒരു പ്രശ്നവും വലുതല്ല' പൃഥ്വി സുപ്രിയക്കായി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
മരുമകള്‍ക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തിയിരുന്നു 'ജന്മദിനാശംസകള്‍ മോളു. ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് മല്ലിക കുറിച്ചത്. കൂടാതെ പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും സുപ്രിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ജയസൂര്യ അടക്കം സിനിമാമേഖലയില്‍ നിന്നുള്ള നിരവധി പേരും സുപ്രിയക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 2011ല്‍ വിവാഹിതരായ താരദമ്പതികള്‍ക്ക് അലംകൃത എന്നൊരു മകള്‍കൂടി ഉണ്ട്. തന്‍റെ എല്ലാ കഷ്ടനഷ്ടങ്ങളും അറിയാവുന്നവളും തനിക്കൊപ്പം നിന്നവളുമാണ് തന്‍റെ ഭാര്യ സുപ്രിയയെന്ന് പൃഥ്വി പലതവണ പറഞ്ഞിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">