ETV Bharat / sitara

പിഡബ്ല്യുഡി ഫോര്‍ യു ആപ്പ് : പ്രമോ വീഡിയോ പ്രകാശനം ചെയ്ത് മമ്മൂട്ടി - പിഡബ്ല്യുഡി ഫോര്‍യു ആപ്പ് നടന്‍ മമ്മൂട്ടി

റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു മൊബൈല്‍ ആപ്പ്.

Actor Mammootty launches PWD Four app promo video  PWD Four app  PWD Four app news  പൊതുജനങ്ങള്‍ക്കായി പിഡബ്ല്യുഡി ഫോര്‍യു ആപ്പ്  പിഡബ്ല്യുഡി ഫോര്‍യു ആപ്പ്  പിഡബ്ല്യുഡി ഫോര്‍യു ആപ്പ് നടന്‍ മമ്മൂട്ടി  നടന്‍ മമ്മൂട്ടി വാര്‍ത്തകള്‍
പൊതുജനങ്ങള്‍ക്കായി പിഡബ്ല്യുഡി ഫോര്‍യു ആപ്പ്, പ്രമോ വീഡിയോയുടെ പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു
author img

By

Published : Jun 4, 2021, 10:55 PM IST

പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് വരുന്നു. 'പിഡബ്ല്യുഡി ഫോര്‍ യു' എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്‍റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്‌തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മന്ത്രി തന്നെയാണ് മമ്മൂട്ടി പ്രകാശനം ചെയ്യുന്ന ഫോട്ടോ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം ഏഴ് മുതല്‍ ആപ്പ് ഔദ്യോഗികമായി ലഭ്യമാകും.

  • " class="align-text-top noRightClick twitterSection" data="">

Also read: 'ഹൃദയം' പാട്ടുകളാല്‍ സമ്പന്നമായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍

4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയായ റോഡുകളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. റോഡുകളെ സംബന്ധിച്ച പരാതികൾ പരാതി പരിഹാര സെൽ വഴി ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുകയായിരിക്കും ചെയ്യുക. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. ബിഎംജി ആനിമേഷൻസാണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.

Also read: റോഡുകളുടെയും പാലങ്ങളുടെയും ശാസ്‌ത്രീയ പഠനത്തിന് അഞ്ച് കോടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.