ETV Bharat / sitara

അപ്പന് പ്രായമാകുന്നത് കണ്ടുനില്‍ക്കാനാകാതെ കണ്ണുപൊത്തി ഇസക്കുട്ടന്‍ - ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍

44 ആം പിറന്നാള്‍ ദിനത്തില്‍ മകന്‍ ഇസഹാക്കിനൊപ്പം പകര്‍ത്തിയ രസകരമായ ഒരു ഫോട്ടോയാണ് മനോഹരമായ ക്യാപ്ഷനോടെ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്

actor kunchacko boban and son latest photo viral on social media  അപ്പന് പ്രായമാകുന്നത് കണ്ടിനില്‍ക്കാനാകാതെ കണ്ണുപൊത്തി ഇസക്കുട്ടന്‍  kunchacko boban and son  കുഞ്ചാക്കോ ബോബന്‍ മകന്‍  ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍  izahak kunchacko boban
അപ്പന് പ്രായമാകുന്നത് കണ്ടിനില്‍ക്കാനാകാതെ കണ്ണുപൊത്തി ഇസക്കുട്ടന്‍
author img

By

Published : Dec 6, 2020, 8:52 AM IST

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിക്ക് ചുറ്റുമാണ് മലയാളത്തിന്‍റെ സ്വന്തം ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍റെയും ഭാര്യ പ്രിയയുടെയും ഇപ്പോഴത്തെ ലോകം. നവംബര്‍ 2ന് 44 ആം പിറന്നാള്‍ ആഘോഷിച്ചിരുന്നു കുഞ്ചാക്കോ ബോബന്‍. പിറന്നാള്‍ ദിനത്തില്‍ മകന്‍ ഇസഹാക്കിനൊപ്പം പകര്‍ത്തിയ രസകരമായ ഒരു ഫോട്ടോ മനോഹരമായ ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനാണ്. തന്‍റെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഇസഹാക്കെന്ന് ചാക്കോച്ചന്‍ തന്നെ മകന്‍റെ ജനനത്തിന് പിന്നാലെ പലവട്ടം പറഞ്ഞിരുന്നു.

കേക്കിന് അരികിന്‍ കണ്ണുപൊത്തി നില്‍ക്കുന്ന ചാക്കോച്ചനും ഇസക്കുട്ടനുമാണ് ഫോട്ടോയില്‍ ഉള്ളത്. 'അപ്പന് ഒരു വയസ് കൂടുന്നത് കണ്ടുനില്‍ക്കാനാകാതെ കണ്ണുപൊത്തിയപ്പോള്‍' എന്നായിരുന്നു ചാക്കോച്ചന്‍ നല്‍കിയ ക്യാപ്ഷന്‍. ചാക്കോച്ചന്‍റെ രസകരമായ പോസ്റ്റ് ആരാധകരും ഏറ്റെടുത്തു.

തൊണ്ണൂറുകളില്‍ മലയാളക്കരയിലെ സുന്ദരിമാരുടെ ഹൃദയം കവര്‍ന്ന യൂത്ത് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇന്നും മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആരെന്ന ചോദ്യമുണ്ടായാല്‍ എല്ലാവരും ഒന്നടങ്കം പറയുക ചാക്കോച്ചന്‍റെ പേരായിരിക്കും. അനിയത്തിപ്രാവും, നിറവും പ്രേം പൂജാരിയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്. ബാലതാരമായിട്ടുണ്ടെങ്കിലും ചാക്കോച്ചന്‍ തന്‍റെ സിനിമ ജീവിതം ആരംഭിക്കുന്നത് 1997ല്‍ ഫാസില്‍ ഒരുക്കിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.