സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക എന്‍ട്രി നടത്തിയിരിക്കുകയാണ് നടന്‍ ജയറാം. ജയറാം ഇന്‍സ്റ്റഗ്രാമില്‍ ഓഫീഷ്യല്‍ അക്കൗണ്ട് തുറന്ന വിവരം മകനും നടനുമായ കാളിദാസ് ജയറാമാണ് അറിയിച്ചത്. വരവറിയിച്ച് കൊണ്ട് ഒരു ചെറുവീഡിയോയും ജയറാം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അക്കൗണ്ട് തുറന്ന് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാലായിരത്തിലധികം ആളുകളെയാണ് നടന് ഫോളോവേഴ്‌സായി ലഭിച്ചത്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ജയറാമിന്‍റെ പേരില്‍ അക്കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഒഫീഷ്യലായിരുന്നില്ല.
മോഹന്‍ലാല്‍, മമ്മൂട്ടി, പ്രഭാസ്, അല്ലു അര്‍ജുന്‍, ഭാര്യ പാര്‍വതി, മക്കള്‍ കാളിദാസ്, മാളവിക എന്നിങ്ങനെ ഏഴ് പേരെ മാത്രമാണ് ജയറാം ഫോളോ ചെയ്യുന്നത്. ഏറ്റവും അവസാനമായി റിലീസ് ചെയ്‌ത ജയറാം സിനിമ തമിഴ് ആന്തോളജിയായ പുത്തന്‍ പുതു കാലൈയായിരുന്നു. സുധ കൊങര ഒരുക്കിയ ഇളമൈ ഇതോ ഇതോ എന്ന ചെറു ചിത്രത്തിലായിരുന്നു ജയറാം അഭിനയിച്ചത്. ഉര്‍വശിയായിരുന്നു നായിക. ഇരുവരുടെയും ചെറുപ്പകാലം കാളിദാസ് ജയറാമും കല്യാണി പ്രിയദര്‍ശനും ചേര്‍ന്നാണ് അവതരിപ്പിച്ചത്. സിനിമയിലെ ജയറാമിന്‍റെ പ്രകടനം കണ്ട് 'വിന്‍റേജ് ജയറാമേട്ടനെ' തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ അന്ന് കമന്‍റ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
സംസ്‌കൃത ചിത്രമായ നമോയാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ജയറാം ചിത്രം. ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ജയറാം സിനിമയില്‍ എത്തുക.