ആഡംബര കാറുകളുടെ വലിയ കളക്ഷനുള്ള മലയാള യുവതാരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്‍റെ ഗ്യാരേജില്‍ സ്പോര്‍ട്‌സ് കാറുകള്‍ അടക്കമുള്ളവയുണ്ട്. ഇപ്പോള്‍ ഡിക്യുവിന്‍റേത് എന്ന പേരില്‍ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്‍റെ ഇഷ്ട നമ്പറായ 369ല്‍ രജിസ്റ്റര്‍ ചെയ്‌ത പോര്‍ഷെ പനമേറ ടര്‍ബോ സ്പോര്‍ട്‍സ് കാറാണ് വൈറല്‍ വീഡിയോയിലുള്ളത്. ഒരു ട്രാഫിക് സിഗ്നലിന് സമീപം വെച്ച് ദിശമാറി എത്തുന്ന പനമേറ ടര്‍ബോ സ്പോര്‍ട്‍സ് കാര്‍ എത്തുന്നതും ട്രാഫിക് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ അവിടേക്ക് എത്തുന്നതും തുടര്‍ന്ന് അതേ ലൈനില്‍ റിവേഴ്‌സ് ഗിയറില്‍ എടുത്ത് വാഹനം ശരിയായ ദിശയില്‍ പോകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഒരു സ്വകാര്യ ഇന്‍സ്റ്റഗ്രാം പേജിലാണ് ഡിക്യുവിന്‍റേത് എന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
നമ്പര്‍ പ്ലേറ്റ് ശ്രദ്ധയില്‍പ്പെട്ട് ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് ഈ വൈറല്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 'കുഞ്ഞിക്ക' എന്ന് യുവാക്കള്‍ വിളിക്കുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നയാള്‍ ഇവരെ അഭിവാദ്യം ചെയ്യുന്നതും കാണാം. എന്നാല്‍ വിന്‍ഡ് സ്ക്രീന്‍ കയറ്റി ഇട്ടിരിക്കുന്നതിനാലും മാസ്‌ക് ധരിച്ചിരിക്കുന്നതിനാലും മുഖം വ്യക്തമല്ല. അതിനിടെ ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് താരത്തിനെതിരെ നിരവധിപേര്‍ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. 2018ലാണ് നീല നിറത്തിലുള്ള പോര്‍ഷെ പനമേറ ടര്‍ബോ കാര്‍ ദുല്‍ഖര്‍ സ്വന്തമാക്കുന്നത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.8 സെക്കന്‍ഡ് മാത്രം ആവശ്യമുള്ള ഈ കാറിന് രണ്ട് കോടിക്ക് മുകളിലാണ് വില.