പതിനെട്ടാംപടിയെന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച മറ്റൊരു യുവപ്രതിഭയാണ് അക്ഷയ് രാധാകൃഷ്ണന്‍. അക്ഷയ്യെ പോലെ തന്നെ താരത്തിന്‍റെ പ്രിയപ്പെട്ട വളര്‍ത്ത് മൃഗം വീരനെന്ന നായയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. കഴിഞ്ഞ ദിവസം തന്‍റെ പ്രിയപ്പെട്ട വീരനെ കാണാനില്ലെന്ന് അക്ഷയ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും താരം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ സോഷ്യല്‍ മീഡിയകളെല്ലാം വീരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ വീരനെ തിരികെ കിട്ടിയ സന്തോഷം അക്ഷയ് പങ്കുവെച്ചു. ആലുവ ഗ്യാരേജിന് സമീപത്ത് നിന്നാണ് വീരനെ കണ്ടെത്തിയത്. കാലിന് ചെറിയ പരുക്കേറ്റിരിക്കുന്നതിനാല്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് വീരനെ ആശുപത്രിയില്‍ കാണിച്ച് ചികിത്സ നല്‍കി. അക്ഷയ്‌യുടെ സുഹൃത്തുക്കള്‍ തന്നെയാണ് വീരനെ കണ്ടെത്തിയത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="
">
ഇത് അവന്‍റെ രണ്ടാം ജന്മമാണെന്നാണ് വീരന്‍റെ ഫോട്ടോയ്ക്കൊപ്പം അക്ഷയ് കുറിച്ചത്. തന്‍റെ നായയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്കെല്ലാം താരം നന്ദിയും അറിയിച്ചിട്ടുണ്ട്. കൂടാതെ വീരന്‍റെ രണ്ടാം പിറന്നാള്‍ കൂടിയായിരുന്നു ഇന്ന്. പിറന്നാള്‍ ദിനത്തിന് മുമ്പ് വീരനെ തിരികെ കിട്ടിയത് ഏറെ സന്തോഷം നല്‍കുന്നതായും അക്ഷയ് പറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പം വീരന് പിറന്നാള്‍ ആശംസിക്കുന്ന വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അക്ഷയ്ക്കൊപ്പം ഒരു പരിപാടിയില്‍ വീരനും സേറ്റജില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.