ETV Bharat / sitara

#Metoo | 'ആരോപണം ഞെട്ടിപ്പിക്കുന്നത്, സുജീഷ് എനിക്കും സഹോദരിക്കും ടാറ്റൂ ചെയ്‌തിട്ടുണ്ട്‌' : അഭിരാമി സുരേഷ്‌ - Abhirami Suresh reacts on tattoo Sujeesh arrest

Abhirami Suresh reacts on tattoo Sujeesh arrest : ടാറ്റൂ ആര്‍ട്ടിസ്‌റ്റ്‌ സുജീഷ്‌ അറസ്‌റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്‌

#Metoo  Abhirami Suresh share a video  sexual harassment against women  Abhirami Suresh reacts on tattoo Sujeesh arrest  Abhirami Suresh instagram video
#Metoo | 'ആരോപണം ഞെട്ടിപ്പിക്കുന്നത്, സുജീഷ് എനിക്കും സഹോദരിക്കും ടാറ്റൂ ചെയ്‌തിട്ടുണ്ട്‌' : അഭിരാമി സുരേഷ്‌
author img

By

Published : Mar 8, 2022, 4:55 PM IST

Abhirami Suresh reacts on tattoo Sujeesh arrest : മീടൂ ആരോപണത്തെ തുടര്‍ന്ന്‌ കൊച്ചിയിലെ ഇന്‍ക്‌ഫെക്‌റ്റഡ്‌ ടാറ്റൂ സ്‌റ്റുഡിയോയിലെ ആര്‍ട്ടിസ്‌റ്റ്‌ സുജീഷ്‌ അറസ്‌റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്‌. തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ്‌ ടാറ്റൂ ചെയ്‌തിട്ടുണ്ടെന്നും ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അഭിരാമി പറയുന്നു. ഇന്‍സ്‌റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

സുജീഷിനെതിരെയുള്ള മീടൂ ആരോപണം വലിയ ഞെട്ടലോടെയാണ് കേട്ടത്. അത് വിശ്വസിക്കാന്‍ കുറച്ചുസമയം വേണ്ടിവന്നു. സുജീഷില്‍ നിന്നും തനിക്ക്‌ ദുരനുഭവങ്ങള്‍ നേരിട്ടിട്ടില്ല. സുജീഷിന്‍റെ മികവ്‌ കണ്ട്‌ പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്‌ഫക്‌റ്റഡ്‌ സ്‌റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.

Abhirami Suresh instagram video: 'വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത്‌ ഞെട്ടല്‍ ഉണ്ടാക്കി. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ല. ഇത്തരം പരാതികള്‍ ഒരിക്കലും അവഗണിക്കരുത്‌. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാല്‍ ആ സമയത്ത്‌ ചിലപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. എന്നാല്‍ ഒരിക്കലും അത് മറച്ചുവയ്‌ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുത്‌. മറ്റുള്ളവരോട്‌ തുറന്ന്‌ പറയാനുള്ള മനസ് കാണിക്കണം.

Also Read: 'നിങ്ങള്‍ പ്രണയത്തിലാകരുത്‌, സ്‌നേഹത്താല്‍ ഉയരൂ'; പ്രണയവും വേദനയും കൈകോര്‍ത്ത്‌ പ്രഭാസും പൂജയും

എല്ലാ ദിവസവും ലൈംഗിക അതിക്രമത്തെ കുറിച്ച്‌ വാര്‍ത്തകള്‍ വായിക്കാറുണ്ട്‌. ലൈംഗികതയെ കുറിച്ച്‌ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്‌. അത്തരം ചിന്തകള്‍ കുടുംബത്തില്‍ നിന്നുതന്നെ തിരുത്തേണ്ടതുണ്ട്. ഒരാളുടെ ഇക്കിളിക്ക്‌ സംതൃപ്‌തി നല്‍കാന്‍ മറ്റൊരാളെ ഉപയോഗിക്കുന്നത്‌ എത്ര മോശം കാര്യമാണ്. അത്‌ ആക്രമിക്കപ്പെട്ട ആളിനേല്‍പ്പിക്കുന്ന മാനസികാഘാതം വലുതാണ്' - അഭിരാമി പറഞ്ഞു.

സുജീഷിനെതിരെ പരാതി നല്‍കാന്‍ ധൈര്യം കാണിച്ച്‌ മുന്നോട്ടുവന്ന യുവതികളെ അഭിരാമി പ്രശംസിക്കാനും മറന്നില്ല. ഓരോ പെണ്‍കുട്ടിയും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തുനില്‍ക്കേണ്ടത്‌ എങ്ങനെയെന്നും അഭിരാമി വീഡിയോയില്‍ പറയുന്നു. ഇക്കാലത്ത്‌ പെണ്‍കുട്ടികള്‍ പെപ്പര്‍ സ്‌പ്രേ കൈയില്‍ കരുതേണ്ടത്‌ അത്യാവശ്യമാണെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കാലില്‍ സുജീഷ്‌ ടാറ്റൂ ചെയ്യുന്നതിന്‍റെ വീഡിയോ അഭിരാമിയുടെ സഹോദരി അമൃത സുരേഷ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.