തൃശൂര്‍: ഹ്രസ്വചിത്രത്തിലൂടെ കൊവിഡ് ബോധവല്‍ക്കരണം നല്‍കി പെരിഞ്ഞനം സ്വദേശിയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്. നിയമങ്ങൾ അനുസരിക്കാനുള്ളതാണെന്നും ലംഘിക്കാനുള്ളതല്ലെന്നും കൊവിഡ് എന്ന മഹാമാരിയെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കാൻ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ബ്രേക്ക് ദി ചെയിൻ കാമ്പയിന്‍റെ ഭാഗമാകണമെന്നുമുള്ള ഓർമപ്പെടുത്തലോടെയാണ് 'കാത്തിരിക്കാം കരുതലോടെ' എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.
സിനിമ-സീരിയല്‍ താരം രാജീവ് മേനോന്‍റെ സന്ദേശത്തോട് കൂടിയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ സമൂഹമാധ്യമങ്ങള്‍ വഴി ഹ്രസ്വചിത്രം കണ്ടുകഴിഞ്ഞു.