തിരുവനന്തപുരം : സോണി ലിവിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) 'ചുരുളി' (Churuli) സെന്‍സര്‍ ചെയ്‌ത പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) റീജ്യണല്‍ ഓഫിസര്‍ പാര്‍വതി.
ചുരുളിക്ക് കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായുള്ള 'എ' സര്‍ട്ടിഫിക്കറ്റാണ് (A Certificate for Churuli ) നല്‍കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള 'എ' സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.
Also Read: തലശ്ശേരിയിലും തരംഗമായി ചുരുളി; ഐഎഫ്എഫ്കെ വേദിയിൽ ജനത്തിരക്ക്
മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സി.ബി.എഫ്.സി റീജ്യണല്‍ ഓഫിസര്‍ അറിയിച്ചു.