ETV Bharat / sitara

താരത്തിളക്കത്തില്‍ 'ബിഗില്‍' ഓഡിയോ ലോഞ്ച്; വൈറലായി വിജയുടെ പ്രസംഗം - vijay speech at bigil audio launch

‘നെഞ്ചുക്കുള്ളിൽ കുടിയിറിക്കും നമ്മ സനം വെറിത്തനം’....ബിഗിലിലെ ഈ മാസ് ഗാനം പാടിയാണ് വിജയ് തന്‍റെ പ്രസംഗം ആരംഭിച്ചത്.

ബിഗില്‍
author img

By

Published : Sep 24, 2019, 11:52 AM IST

സമൂഹമാധ്യമങ്ങളില്‍ വൈറലായി ദളപതി വിജയ്യുടെ പ്രസംഗം. ബിഗിൽ ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. വീഡിയോ അപ്‍ലോഡ് ചെയ്ത് എൺപത് മിനിറ്റുകൾക്കുള്ളിൽ അഞ്ച് ലക്ഷം പേരാണ് പ്രസംഗം കണ്ടത്.

‘നെഞ്ചുക്കുള്ളിൽ കുടിയിറിക്കും നമ്മ സനം വെറിത്തനം’....ബിഗിലിലെ ഈ മാസ് ഗാനം പാടിയാണ് വിജയ് തന്‍റെ പ്രസംഗം ആരംഭിച്ചത്. നിലയ്ക്കാത്ത കൈയ്യടികളോടെയും ആർപ്പുവിളികളോടുമായിരുന്നു ആരാധകർ അത് ഏറ്റെടുത്തതും. പാട്ടു കഴിഞ്ഞതോടെ തന്‍റെ പ്രശസ്തമായ ആ വാക്കുകൾ...‘നെഞ്ചിൽ കുടിയിറിക്കും നൻപാന പുള്ളികൾക്കും നൻപാ നൻപികൾക്കും വണക്കം. നിങ്ങളിൽ നിന്നും വരുന്ന ഈ ശബ്ദാഘോഷത്തിനാണ് ഈ ചടങ്ങ് തന്നെ', വിജയ് പറഞ്ഞു.

ബിഗില്‍ സംവിധായകൻ അറ്റ്‌ലി, നായിക നയൻതാര, സംഗീത സംവിധായകൻ എ ആർ റഹ്മാൻ എന്നിവരെ കൂടാതെ സിനിമയിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും താരം പേരെടുത്ത് പ്രശംസിച്ചു. ഇതിനോടാപ്പം ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ പെൺകുട്ടികളുടെ പേരും വിജയ് വേദിയിൽ പറയുകയുണ്ടായി. ചിത്രത്തിന് വേണ്ടി എ ആർ റഹ്മാന്‍റെ സംഗീതത്തില്‍ പാടിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരം മനസ് തുറന്നു. ബിഗിലിന്‍റെ ഷൂട്ടിങ് പൂർത്തിയായപ്പോൾ അണിയറ പ്രവർത്തകരും അഭിനേതാക്കളും അടങ്ങുന്ന 400 പേരോളം വരുന്ന സംഘത്തിന് വിജയ് സ്വർണ മോതിരം നല്‍കിയത് വാർത്തയായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.