ETV Bharat / sitara

തടി കുറയ്ക്കാൻ പറയുന്നവർക്ക് അറിയുമോ എന്‍റെ രോഗത്തെ കുറിച്ച്; വിദ്യ ബാലൻ - വിദ്യ ബാലൻ

താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്താണെന്നറിയാതെ തന്നെ കുറിച്ച് മുൻവിധിയോടെ സംസാരിക്കരുതെന്ന് നടി പറയുന്നു.

വിദ്യ ബാലൻ
author img

By

Published : Feb 6, 2019, 11:58 AM IST

ബോളിവുഡില്‍ വിദ്യ ബാലൻ എത്തിയിട്ട് 14 വർഷം കഴിഞ്ഞു. ഒരു താരസുന്ദരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ശരീരപ്രകൃതി ഇല്ലാതിരുന്നിട്ടും അസാധ്യമായ അഭിനയ മികവ് കൊണ്ടാണ് വിദ്യ ബോളിവുഡില്‍ പിടിച്ച് നില്‍ക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായിരുന്നിട്ട് കൂടി തന്‍റെ അമിതവണ്ണം കാരണം നിരവധി പരിഹാസവും ബോഡി ഷെയിമിങ്ങും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നവരോടൊക്കെ താന്‍ കയര്‍ത്തു സംസാരിക്കാറുണ്ടെന്ന് വിദ്യ പറയുന്നു.

തന്‍റെ വണ്ണത്തെ കുറിച്ച് താരം നടത്തിയ പ്രതികരണം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ''തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്‍മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഞാൻ എത്ര കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല. എനിക്ക് ചെറുപ്പം മുതൽ ഹോർമോൺ പ്രശ്നങ്ങളുണ്ട്. മുമ്പ് ആളുകൾ തടി കുറക്കാൻ പറയുമ്പോൾ ഞാൻ പട്ടിണി കിടക്കും. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഹോർമോൺ പ്രശ്നം കുറയും, പക്ഷെ പൂർവാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടും.''

vidya balan  vidya balan on her weight gain  vidya balan about her hormone problems വിദ്യ ബാലൻ  ബോളിവുഡ്
വിദ്യ ബാലൻ
''മെലിയുന്ന അവസരത്തില്‍ പോലും തടി കൂടുന്നതായി എനിക്ക് തോന്നും. ഭാരം കുറഞ്ഞും കൂടിയും ഇരുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ഷൂട്ടിന്‍റെ സമയത്ത് മോണിറ്ററിൽ എന്‍റെ സീൻ വരുമ്പോൾ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തിൽ നോക്കിപ്പോയാൽ എന്‍റെ തടി കൂടി വരുന്നതായി എനിക്ക് തോന്നുമായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശന്ം മൂലമാണ് എനിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? അതുകൊണ്ട് മുന്‍വിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുത് എന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്'', വിദ്യ വ്യക്തമാക്കി.
undefined

തടി കുറയ്ക്കാൻ പറയുന്നവർക്ക് അറിയുമോ എന്‍റെ രോഗത്തെ കുറിച്ച്; വിദ്യ ബാലൻ

ബോളിവുഡില്‍ വിദ്യ ബാലൻ എത്തിയിട്ട് 14 വർഷം കഴിഞ്ഞു. ഒരു താരസുന്ദരിയില്‍  നിന്ന് പ്രതീക്ഷിക്കുന്ന ശരീരപ്രകൃതി ഇല്ലാതിരുന്നിട്ടും അസാധ്യമായ അഭിനയ മികവ് കൊണ്ടാണ് വിദ്യ ബോളിവുഡില്‍ പിടിച്ച് നില്‍ക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായിരുന്നിട്ട് കൂടി തന്‍റെ അമിതവണ്ണം കാരണം നിരവധി പരിഹാസവും ബോഡി ഷെയിമിങ്ങും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നവരോടൊക്കെ താന്‍ കയര്‍ത്തു സംസാരിക്കാറുണ്ടെന്ന് വിദ്യ പറയുന്നു. 

തന്‍റെ വണ്ണത്തെ കുറിച്ച് താരം നടത്തിയ പ്രതികരണം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ''തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്‍മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഞാൻ എത്ര കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല. എനിക്ക് ചെറുപ്പം മുതൽ ഹോർമോൺ പ്രശ്നങ്ങളുണ്ട്. മുൻപ് ആളുകൾ തടി കുറക്കാൻ പറയുമ്പോൾ ഞാൻ പട്ടിണി കിടക്കും. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഹോർമോൺ പ്രശ്നം കുറയും, പക്ഷെ പൂർവാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടും.''

''മെലിയുന്ന അവസരത്തില്‍ പോലും തടി കൂടുന്നതായി എനിക്ക് തോന്നും. ഭാരം കുറഞ്ഞും കൂടിയും ഇരുന്നു.  ഏതാനും വർഷങ്ങൾ മുമ്പുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററിൽ എന്റെ സീൻ വരുമ്പോൾ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തിൽ നോക്കിപ്പോയാൽ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശന്ം മൂലമാണ് എനിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? അതുകൊണ്ട് മുന്‍വിധിയോടെ  എന്നെക്കുറിച്ച് സംസാരിക്കരുത് എന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്'',  വിദ്യ പറയുന്നു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.