ETV Bharat / sitara

Vicky Katrina wedding today : കാത്തിരുന്ന വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.. മുഹൂര്‍ത്തം ഉച്ച കഴിഞ്ഞ്‌ - Latest Bollywood Entertainment news

Vicky Katrina wedding today : കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താര ജോഡികളായ വിക്കി കൗശലും കത്രീന കെയ്‌ഫും ഇന്ന് വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.

Vicky Katrina wedding today  കത്രീന കെയ്‌ഫ്-വിക്കി കൗശല്‍ വിവാഹത്തിന് ഇനി മണിക്കൂറുകള്‍  Vicky Katrina Sangeet Haldi ceremony  Bollywood celebrities performance in Sangeet ceremony  Sojat Mehandi on Katrina's hands  Sehra Bandi ceremony in Vicky Katrina wedding  Vicky Kaushal's grand entry in wedding venue  Latest Bollywood Entertainment news  Latest Bollywood celebrity wedding news
Vicky Katrina wedding today : കത്രീന കെയ്‌ഫ്-വിക്കി കൗശല്‍ വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.. മുഹൂര്‍ത്തം ഉച്ച കഴിഞ്ഞ്‌
author img

By

Published : Dec 9, 2021, 10:00 AM IST

Vicky Katrina wedding today : സിനിമാ ലോകവും ആരാധകരും നാളേറെയായി കാത്തിരുന്ന ആ വിവാഹം ഇന്നാണ്. അതെ, കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ്‌ താര ജോഡികളായ കത്രീന കെയ്‌ഫും വിക്കി കൗശലും ഇന്ന് വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.

ഇന്ന് ഉച്ച കഴിഞ്ഞ്‌ 3.30നും 3.45നും ഇടയ്‌ക്കാകും ഇരുവരുടെയും വിവാഹം നടക്കുന്നതെന്നാണ് സൂചന. പഞ്ചാബി രീതിയിലാകും വിവാഹം. രാജസ്ഥാനിലെ സവായ്‌ മധോപര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ്‌ സെന്‍സസ്‌ ഫോര്‍ട്ട് ബര്‍വാര ഹോട്ടലിലാണ് വിക്കി-കത്രീന വിവാഹം നടക്കുക. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഡിസംബര്‍ ഏഴിന്‌ തുടക്കം കുറിച്ചു.

വിവാഹത്തിനായി തിങ്കളാഴ്‌ച രാത്രി തന്നെ വിക്കിയും കത്രീനയും രാജസ്ഥാനത്തിലെത്തിച്ചേര്‍ന്നിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനായി നിരവധി താരങ്ങള്‍ നേരത്തെ തന്നെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നിരുന്നു.

Vicky Katrina Sangeet Haldi ceremony : വിവാഹാഘോഷത്തിന്‍റെ ആദ്യ ദിനം സംഗീത വിരുന്നും, മെഹന്തി ചടങ്ങുമാണ് നടന്നത്. രണ്ടാം ദിനം ഹല്‍ദി ആഘോഷ ചടങ്ങും നടന്നു. പാട്ടും, നൃത്തവും, തമാശയും ഒക്കെയായി നടന്ന ഗംഭീരമായ സംഗീത വിരുന്നിന് ശേഷമാണ് കത്രീനയും വിക്കി കൗശലും ഹല്‍ദി ചടങ്ങിലേയ്‌ക്ക്‌ കടന്നത്. ബുധനാഴ്‌ച രാവിലെ 11.30 നാണ് ഹല്‍ദി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

Bollywood celebrities performance in Sangeet ceremony : രാജസ്ഥാനി പഞ്ചാബി ഗാനങ്ങളാല്‍ സമ്പന്നമാക്കിയ സംഗീത വിരുന്നില്‍ നിരവധി ബോളിവുഡ് താരങ്ങളും നൃത്തച്ചുവടുകള്‍ വച്ചു. കബീര്‍ ഖാന്‍, ഭാര്യ മിനി മാത്തൂര്‍, ഗുര്‍ദാസ്‌ മാന്‍, ജാവേദ്‌ അലി തുടങ്ങിയവരും സംഗീത വിരുന്നില്‍ പങ്കെടുത്തു.

Sojat Mehandi on Katrina's hands : രാജസ്ഥാനിലെ പേരുകേട്ട സോജത് മെഹന്തിയാണ് കത്രീനയുടെ കൈകളെ വര്‍ണാഭമാക്കിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഹന്തി ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംഗീത വിരുന്ന് ആരംഭിച്ചത്. ഹോട്ടലിലെ ഖര്‍ബൂജ മഹലിലെ മനോഹരമായ പാര്‍ക്കിലായിരുന്നു സംഗീത വിരുന്ന് അരങ്ങേറിയത്.

Sehra Bandi ceremony in Vicky Katrina wedding: വിവാഹ ദിനമായ ഇന്ന് സെഹ്രബന്ധി ചടങ്ങുകള്‍ നടക്കും. പൂക്കള്‍ കൊണ്ടോ അലങ്കാര വസ്‌തുക്കള്‍ കൊണ്ടോ വരന്‍റെ മുഖം മറയ്‌ക്കുന്ന ചടങ്ങാണ് സെഹ്രബന്ധി. മുഖം മറയുന്ന തരത്തില്‍ ഒരുപാട് ലെയറുകളിലായി പൂക്കളാലോ അലങ്കാര വസ്‌തുക്കളാലോ നിര്‍മ്മിതമായ ഗാര്‍ലന്‍ഡ്‌ വരന്‍റെ തലപ്പാവില്‍ തിരുകിവെയ്ക്കും. തലപ്പാവ് മുതല്‍ വരന്‍റെ കഴുത്തിന് താഴെവരെ അത് മറഞ്ഞു കിടക്കും. വരന്‍റെ ജ്യേഷ്‌ഠത്തി (ഭാബി) യാണ് ഈ ചടങ്ങ് ചെയ്യുക. ശേഷം ജ്യേഷ്‌ഠത്തി വരന്‌ ഐലൈനര്‍ എഴുതും. ഇങ്ങനെ ചെയ്യുന്നതിലൂടെ ദുഷ്‌ട ശക്തികളില്‍ നിന്നും ഒരു ആപത്തും ഉണ്ടാകില്ലെന്നാണ് ഇവരുടെ വിശ്വാസം. തുടര്‍ന്ന് വരന് മനോഹരമായ വിലപ്പിടിപ്പുള്ള സമ്മാനം നല്‍കും.

Vicky Kaushal's grand entry in wedding venue : പ്രൗഡ ഗംഭീരമായി കുതിരപ്പുറത്ത് വളരെ പരമ്പരാഗത രീതിയിലാണ് വിക്കി വിവാഹ വേദിയിലെത്തുക. വിവാഹ ദിനമായ ഇന്ന് ഏഴ് വെള്ളക്കുതിരകളെയാണ് വിക്കിയുടെ 'ഗ്രാന്‍ഡ് എന്‍ട്രിക്കായി' തെരഞ്ഞെടുത്തിരിക്കുന്നത്. വധൂവരന്‍മാര്‍ക്ക് വേണ്ടി പ്രത്യേകമായി ഒരു രാജകീയ മണ്ഡപം രൂപകല്‍പ്പന ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്.

Also Read : 'അറബിക്കടലിൻ്റെ സിംഹം', മരയ്ക്കാറിന്‍റെ ഒളിമങ്ങാത്ത ഓര്‍മകളുമായി കോഴിക്കോട്ടെ സ്മാരകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.