ETV Bharat / sitara

'അവനൊപ്പം നില്‍ക്കാനുള്ള എന്‍റെ ഊഴമാണിത്'; 'ഉയരെ' ട്രെയിലർ - ഉയരെ ട്രെയിലർ

നോട്ട്ബുക്ക് എന്ന സിനിമയ്ക്ക് ശേഷം പാർവതിയും ബോബി-സഞ്​ജയ്​ ടീമും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഉയരെ'ക്കുണ്ട്.

'അവനൊപ്പം നില്‍ക്കാനുള്ള എന്‍റെ ഊഴമാണിത്'; 'ഉയരെ' ട്രെയിലർ
author img

By

Published : Apr 18, 2019, 2:52 PM IST

പാര്‍വ്വതി തിരുവോത്ത്, അസിഫ് അലി, ടൊവിനോ തോമസ്‌ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ‘ഉയരെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്‍റായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ്‌ കൂട്ടുകെട്ടിന്‍റെയാണ് തിരക്കഥ.

  • " class="align-text-top noRightClick twitterSection" data="">

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവ്വതി എത്തുന്നത്. പാര്‍വതിയുടെ അച്ഛന്‍റെ വേഷത്തില്‍ സിദ്ദിഖും ചിത്രത്തിലുണ്ട്. സംയുക്ത മേനോൻ, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റ് താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. പാർവ്വതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖം ഈവ്ലിൻ ആണ്.

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ച് വരികയാണ് ‘ഉയരെ’യിലൂടെ. 'എസ് ക്യൂബ്' എന്ന പേരില്‍ പി.വി ഗംഗാധരന്‍റെ പെണ്‍മക്കള്‍ ഷെനുഗയും ഷെഗ്നയും ഷെര്‍ഗയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 26ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.