ETV Bharat / sitara

Minnal Murali song | Tovino Thomas | ജനഹൃദയങ്ങളില്‍ ഒഴുകിയെത്തി 'ഉയിരേ'.. ഇനിയും കാത്തിരിക്കരുതെന്ന് ടൊവിനോ; ഇഷ്‌ട ട്രാക്കുമായി താരം - Malayalam celebrity news

ടൊവിനോ തോമസിന്‍റെ (Tovino Thomas) 'മിന്നല്‍ മുരളി'യിലെ (Minnal Murali) പുതിയ ലിറിക്കല്‍ വീഡിയോ ഗാനം (Minnal Murali lyrical video song) പുറത്തിറങ്ങി. 'ഉയിരേ' (Uyire song) എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Tovino Thomas Minnal Minnal song released  Minnal Murali Song Uyire  Tovino Thomas  Minnal Murali  Uyire song  Minnal Murali lyrical video song  Shaan Rahman  Shaan Rahman new project  Tovino Thomas new movie  Basil Joseph new movie  Godha  Guru Somasundaram  Aju Varghese  Sophia Paul new movie  ടൊവിനോ തോമസ്  മിന്നല്‍ മുരളി  മിന്നല്‍ മുരളി ഗാനം  മിന്നല്‍ മുരളി ലിറിക്കല്‍ വീഡിയോ ഗാനം  ഉയിരേ ഗാനം  മലയാള സിനിമ  മലയാള സിനിമാ താരങ്ങള്‍  മലയാള സിനിമാ ഗാനങ്ങള്‍  Malayalam new movie  Malayalam Entertainment News  Malayalam movie news  Malayalam celebrity news  Malayalam film news
Minnal Murali song | Tovino Thomas | ജനഹൃദയങ്ങളില്‍ ഒഴുകിയെത്തി 'ഉയിരേ'.. ഇനിയും കാത്തിരിക്കരുതെന്ന് ടൊവിനോ; ഇഷ്‌ട ട്രാക്കുമായി താരം
author img

By

Published : Nov 24, 2021, 1:26 PM IST

പ്രേക്ഷകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ്(Tovino Thomas) ചിത്രമാണ് 'മിന്നല്‍ മുരളി' (Minnal Murali). ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം (Minnal Murali lyrical song) പുറത്തിറങ്ങി. 'ഉയിരേ ഒരു ജന്മം നിന്നെ' (Uyire song) എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ടൊവിനോ തോമസ്‌ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കാതുകള്‍ക്ക് മാധുര്യമേകുന്ന അതി ഗംഭീരമായ ഈ ഗാനം പങ്കുവെച്ച് നിമിഷ നേരം കൊണ്ട്‌ ആരാധകര്‍ ഏറ്റെടുത്തു. ഷാന്‍ റഹ്മാന്‍റെ (Shaan Rahman) സംഗീതത്തില്‍ നാരയണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഗാനാലാപനം.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ ചിത്രത്തിലെ 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ട്രെയ്‌ലറും പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

ടൊവിനോ തോമസിന്‍റെ ബിഗ്‌ ബഡ്‌ജറ്റ് ആക്ഷൻ ചിത്രമാണ് 'മിന്നല്‍ മുരളി'. പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രം കൂടിയാണ് 'മിന്നല്‍ മുരളി'. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. 1990കളിലൂടെയാണ് 'മിന്നല്‍ മുരളി' കഥ പറയുന്നത്.

ജയ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ്‌ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍, ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ.

ടൊവിനോയെ കൂടാതെ അജു വര്‍ഗീസ് (Aju Varghese), മാമൂക്കോയ (Mamukkoya), ബൈജു (Baiju), ഹരിശ്രീ അശോകന്‍ (Harisree Ashokan), ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജിഗര്‍ത്തണ്ട, ജോക്കര്‍ (Joker) തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമ സുന്ദരവും (Guru Somasundaram) ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്സിന്‍റെ (Weekend Blockbusters) ബാനറില്‍ സോഫിയ പോളിന്‍റെ (Sophia Paul) നിര്‍മ്മാണത്തില്‍ ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണിത്. 'ഗോദ'ക്ക് (Godha) ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ Joseph (Basil Joseph) സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന. സമീര്‍ താഹിര്‍ (Sameer Thahir) ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.

വിഎഫ്എക്‌സിന് (vfx) ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ്‌ സൂപ്പര്‍ വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് (Andrew de Cruz) ആണ്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ് (Vlad Rimburg). കലാസംവിധാനം മനു ജഗദും നിര്‍വ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഡിസംബര്‍ 24ന് നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് (Netflix release) ചിത്രം പ്രേക്ഷകര്‍ക്ക് (Minnal Murali release) മുമ്പിലെത്തുന്നത്.

Also Read:Kadamattathu Kathanar | Babu Antony | 'എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം..'; ജയസൂര്യയ്‌ക്ക്‌ ശേഷം ബാബു ആന്‍റണി; പുതിയ 3 D ചിത്രവുമായി നടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.