Dulquer Salmaan movie Varane Avashyamund : ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'വരനെ ആവശ്യമുണ്ട്' (2020). സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഈ ചിത്രം.
Suresh Gopi with Shobana : അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേയ്‌ക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു 'വരനെ ആവശ്യമുണ്ട്'. കൂടാതെ 15 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതാണെന്നും ചിത്രം വൈകാന്‍ കാരണമായത് ശോഭനയാണെന്നും സുരേഷ് ഗോപി പറയുന്നു. താനില്ലെങ്കില്‍ സിനിമ ചെയ്യില്ലെന്ന അനൂപ് സത്യന്‍റെ വാക്കുകളാണ് തന്നെ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
Suresh Gopi about Varane Avashyamund : 'വരനെ ആവശ്യമുണ്ട് ഞാന്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്‌ടമായി. പക്ഷേ ആ ചിത്രം താമസിക്കാന്‍ കാരണം ശോഭന ഡേറ്റ് നല്‍കാന്‍ ഒരു വര്‍ഷമെടുത്തു. കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ പറ്റില്ല, ഷൂട്ടിങ് ചെന്നൈയില്‍ വേണം എന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചെന്നൈയിലെ സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ എന്‍റെ വീട്ടില്‍ ഒരു സന്ദര്‍ശനകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു. അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു.
ബുക്ക് ചെയ്‌ത വിമാന ടിക്കറ്റും കാന്‍സല്‍ ചെയ്‌തു. അനൂപിനെ വിളിച്ചിട്ട് ഞാന്‍ അഭിനയിക്കുന്നില്ല, വരുന്നില്ല എന്ന് അറിയിച്ചു. അപ്പോള്‍ അനൂപ് പറഞ്ഞു, സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ല. ഇത് മുടങ്ങിയാല്‍ അതിന്‍റെ പാപം ഞാന്‍ സാറിന്‍റെ മുകളില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്‍റെ ഡേറ്റും എനിക്ക് വേണ്ട എന്ന്.
അനൂപിന്‍റെ വാക്കുകള്‍ മനസ്സില്‍ കൊണ്ടു. സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്‌ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാന്‍സ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ 10,000 രൂപ അഡ്വാന്‍സ് തന്നിട്ട്, സര്‍ കയ്യില്‍ ഇപ്പോള്‍ ഇതേ ഉള്ളു എന്ന് അറിയിച്ചു. അത് മതി എന്ന് പറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത്.'-സുരേഷ് ഗോപി പറഞ്ഞു.