വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘സൂപ്പര്‍ ഡീലകസി’ന്‍റെട്രെയിലര്‍ പുറത്തുവിട്ടു. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമായിരിക്കും ‘സൂപ്പര്‍ ഡീലക്‌സ്’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ആകാംഷ നല്‍കുന്ന ട്രെയിലര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ടും ചിത്രം ശ്രദ്ധേയമാകുമെന്ന് സൂചിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രം എന്നതിനോടൊപ്പം രമ്യാ കൃഷ്ണന്‍റെയും സാമന്തയുടേയും കഥാപാത്രങ്ങളും ശക്തമായിരിക്കും. സേതുപതിയുടെ വേഷ പകര്‍ച്ച തന്നെയാണ് ട്രെയിലറിന്‍റെഹൈലൈറ്റ്. ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മാര്‍ച്ച് 29 നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. ഫഹദും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ത്യാഗരാജന്‍ കാമരാജന്‍ ആണ് 'സൂപ്പർ ഡീലക്സ്' സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ മിഷ്‌കിനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.