ETV Bharat / sitara

ആയിരത്തൊന്ന് രാവുകള്‍ പോലെ ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം... ഉമ്പായിയുടെ ഗസലോർമകളിൽ ഷഹബാസ് അമന്‍ - gazal singer umbai 3 years death anniversary news

മലയാളത്തിലേക്ക് പെയ്‌തിറങ്ങിയ ഗസൽമഴ... ഉമ്പായിക്കയുടെ ഓർമകൾക്ക് ഇന്ന് മൂന്ന് വയസ്. സാധാരണക്കാരനോ അല്ലെങ്കിൽ ഒരസാധാരണ പ്രതിഭക്കോ ആണ് ഉമ്പായിക്കയുടെ ഗാനം ആസ്വദിക്കാനാവുക. രണ്ടിന്‍റെയും ഇടക്ക്‌ പെട്ട ആർക്കും അതിന്‍റെ കള്ളി പിടുത്തം കിട്ടില്ല എന്നും ഗായകന്‍ ഷഹബാസ് അമന്‍ ഉമ്പായിക്കയെ അനുസ്‌മരിക്കുന്നു.

ഷഹബാസ് അമന്‍ പുതിയ വാർത്ത  ഷഹബാസ് അമന്‍ ഗസലുകൾ വാർത്ത  ഗസലുകൾ ഉമ്പായി വാർത്ത  gazal singer umbai news  gazal singer singer shahabaz aman news  singer umbai shahabaz aman news  singer umbai memory day news  gazal singer umbai 3 years death anniversary news  ഗസൽ ഓർമദിനം ഉമ്പായി വാർത്ത
ഉമ്പായിയുടെ ഗസലോർമകൾ
author img

By

Published : Aug 1, 2021, 3:54 PM IST

സുലൈമാനിക്കൊപ്പം സായാഹ്നസിരകളിലേക്ക് നുരഞ്ഞുകയറിയ ഗസലുകൾ. മൗന സരസ്സിൻ നാദം പോലെ, മരുഭൂമിയിൽ മഴ പോലെ പെയ്‌തിറങ്ങിയ ഗസൽനാദം നിലച്ചിട്ട് ഓഗസ്റ്റ് ഒന്നിന് മൂന്നു വർഷം. പി.എ. ഇബ്രാഹിം എന്ന ഉമ്പായി...മലയാളത്തിന്‍റെ ഗസൽ ചക്രവർത്തിയെ അനുസ്‌മരിക്കുകയാണ് ഗായകന്‍ ഷഹബാസ് അമന്‍.

മരണമില്ലാത്ത ഗസലോർമകളെയും അദ്ദേഹത്തിന്‍റെ പ്രാഗൽഭ്യത്തെയും കുറിച്ച് ഷഹബാസ് അമൻ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. സാധാരണക്കാരുടെ നിത്യജീവിതത്തിലെ വേദനകളും അവരുടെ വഴുക്കലുകളും, വീഴലുകളുമാണ് ഉമ്പായിയുടെ പാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഗസൽ ചക്രവർത്തിയുടെ പാട്ടിൽ ലയിക്കണമെങ്കിൽ ആസ്വാദകൻ ഒരു സാധാരണക്കാരനോ അല്ലെങ്കിൽ ഒരസാധാരണ പ്രതിഭയോ ആയിരിക്കണമെന്ന് ഷഹബാസ് അമൻ അഭിപ്രായം പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഉമ്പായിയുടെ സംഗീതം നിലയ്‌ക്കുന്നില്ലെന്നും എന്നും പാടിക്കൊണ്ടിരിക്കുക ആണെന്നും പറഞ്ഞാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഉമ്പായിക്കാന്‍റെ പാട്ട്‌ ചെറുതായി ഒന്ന് മൂളിനോക്കാൻ സന്ധ്യ കഴിയുന്നത് വരെ കാത്തിരിക്കുകയാണെന്നും ഷഹബാസ് അമൻ പറഞ്ഞു.

ഉമ്പായിക്കക്കായി ഷഹബാസ് അമന്‍റെ അനുസ്‌മരണ കുറിപ്പ്

'സാധാരണക്കാരുടെ നിത്യജീവിതത്തിലെ വേദനകളും അവരുടെ വഴുക്കലുകളും വീഴലുകളുമാണ് ഉമ്പായിക്കാന്‍റെ പാട്ടിലെ 'സംഗതികൾ'! അവരുടെ നെറ്റിയിലെ വിയർപ്പ്‌ തിളങ്ങുന്നതിന് തുല്യമായാണ് ഉമ്പായിക്കയുടെ പാട്ടിലെ രസക്കുമിളകൾ പൊളേൻ കൊള്ളുന്നത്‌.

ശാസ്ത്രീയ സംഗീതത്തിലെ ആശാരിത്തമൂശാരിത്തങ്ങൾ കൊണ്ട്‌ കോൺ വെച്ച്‌ അളന്നാൽ ഏതെങ്കിലും തരത്തിൽ കൂർപ്പിന് കുറവോ അരികിന് വിടവോ ഉണ്ടാകുന്ന തരത്തിൽ ചെപ്ലിക്കുന്താത്ത, ഒരക്കടലാസ്‌ തൊടാത്ത, പ്രേമമരത്തിൽ ആണത്‌ കൊത്തിയിരിക്കുന്നത്‌! വേറൊരു തച്ചാണത്‌!

ഉമ്പായിക്കന്‍റെ പാട്ടിൽ ലയിക്കാൻ, കായലോളങ്ങൾ പോലത്തെ അതിന്‍റെ ജലഞൊറികൾക്കൊപ്പം ഉലഞ്ചാൻ അതിന്‍റെ തേൻ കിട്ടാൻ ഒന്നുകിൽ നിങ്ങൾ ഒരു സാധാരണക്കാരൻ ആയിരിക്കണം! അല്ലെങ്കിൽ ഒരസാധാരണ പ്രതിഭ! രണ്ടിന്‍റെയും ഇടക്ക്‌ പെട്ട ആർക്കും അതിന്‍റെ കള്ളി പിടുത്തം കിട്ടില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണു‌!

കിടുകിടുന്നനെയുള്ള 'സംഗതികളിൽ' മാത്രം സംതൃപ്‌തി കണ്ടെത്തുന്ന സംഗീതജ്ഞരോ സംഗീതാസ്വാദകരോ അന്തരീക്ഷത്തിൽ ഇനിയും ബാക്കി ഉണ്ടെങ്കിൽ അവർ അറിയേണ്ടത്‌ ആത്മസംഗീതത്തിന്‍റെ ലോകത്തിൽ നിന്നും നിങ്ങൾ വളരെ വളരെ ദൂരെയാണെന്നാണ്.

More Read: അതിഭീകര ഹാക്കിങ്ങിന് ശേഷം ഫേസ്‌ബുക്ക് തിരിച്ചുകിട്ടിയെന്ന് മുരളി ഗോപി

സ്നേഹഗായകർ പാടിക്കൊണ്ടേയിരിക്കുമ്പോൾ ഏതോ ഒരാപത്ത്‌ നീക്കിവെക്കപ്പെട്ട്‌ കൊണ്ടേയിരിക്കുന്നു! ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലെ ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം എന്ന് കവി അപേക്ഷിക്കുന്നത്‌‌ അത്‌ കൊണ്ടാണ്. വാക്കുകളുടെ ചിറകാണ് ഗീതം! പ്രാണതന്തികളേറ്റ് വാങ്ങുന്ന സാന്ത്വനം"!

പ്രിയപ്പെട്ട ഉമ്പായിക്ക.. ഇങ്ങളിവിടെ എന്നും പാടിക്കൊണ്ടിരിക്കുകയാണ്... നന്ദി..

സന്ധ്യ മയങ്ങട്ടെ..ഉമ്പായിക്കാന്‍റെ ഒരു പാട്ട്‌ ചെറുതായി ഒന്ന് മൂളിനോക്കുന്നുണ്ട്‌‌..' ഷഹബാസ് അമൻ ഫേസ്ബുക്കിൽ കുറിച്ചു.

സംഗീതപ്രേമികൾക്കിടയിൽ ഇന്നും അന്ത്യമില്ലാതെ ഒഴുകുകയാണ് ഇതിഹാസ ഗസൽ ഗായകന്‍റെ ശബ്‌ദം. പല രാത്രികളിലും അഭയം തരുന്നത് ഈ പ്രതിഭയുടെ ഗസൽനാദമാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.