ETV Bharat / sitara

'എന്നെ കൊല്ലാൻ മാത്രം ധൈര്യമുള്ളവനില്ല'; യാഷ് - കെജിഎഫ്

ബെംഗളൂരു പൊലീസിലെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒരു കന്നഡ സിനിമാ താരത്തെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ലഭിച്ചതായി ഗ്യാങ്സ്റ്റര്‍ സംഘത്തില്‍ നിന്നും വിവരം ലഭിച്ചത്.

'എന്നെ കൊല്ലാൻ മാത്രം ധൈര്യമുള്ളവനില്ല'; യാഷ്
author img

By

Published : Mar 11, 2019, 5:03 PM IST

മികച്ച പ്രതികരണങ്ങളോടെ കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിയാണ് യാഷ് നായകനായ 'കെജിഎഫ്' വമ്പന്‍ ഹിറ്റായി മാറിയത്. ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച തെന്നിന്ത്യന്‍ സിനിമ കൂടിയായിരുന്നുകെജിഎഫ്.

മുമ്പില്ലാത്ത തരത്തിലുള്ള പേരും പ്രശസ്തിയുമാണ്പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം കന്നഡ സിനിമാ മേഖലയ്ക്ക്നേടിക്കൊടുത്തത്. യാഷിന്‍റെതാരമൂല്യവും ഈ ചിത്രത്തിലൂടെ ഉയര്‍ന്നു. ഇതിനിടയിലാണ് താരത്തെ കൊലപ്പെടുത്താനായി ഗൂണ്ടാസംഘത്തിന് ക്വട്ടേഷന്‍ ലഭിച്ചതായി കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെജിഎഫ് എന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റാറായി അഭിനയിച്ച യാഷിനെ കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്ന് ഇതോടെ പ്രചരിച്ചു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് യാഷ്. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്‍ലിസ്റ്റില്‍ തന്‍റെപേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു. ‘ഈ പ്രചാരണം കാരണം എന്‍റെബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിഷമിച്ചിരിക്കുകയാണ്. എന്നെ തൊടാന്‍ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സര്‍ക്കാരുണ്ട്, പൊലീസുണ്ട്, ജനങ്ങളുണ്ട്. എന്നെ കൊല്ലാന്‍ അത്ര പെട്ടെന്ന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,’ ബെംഗുളൂരുവില്‍ വിളിച്ച് ചേർത്താ വാർത്ത സമ്മേളനത്തില്‍ യാഷ് പറഞ്ഞു.

നാല് ഗുണ്ടകളെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് ഒരു കന്നഡ താരത്തെ കൊല്ലാന്‍ തയ്യാറെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചത്. ചേരി ഭാരത് എന്ന് വിളിപ്പേരുളള ഗുണ്ടാനേതാവ് ആണ് കൊല നടത്താന്‍ പദ്ധതി ഇടുന്നതെന്നും അദ്ദേഹം ഇപ്പോള്‍ ജയിലിലാണെന്നും വിവരം ലഭിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

Intro:Body:

'എന്നെ കൊല്ലാൻ മാത്രം ധൈര്യമുള്ളവനില്ല'; യാഷ്

ബെംഗളൂരു പൊലീസിലെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒരു കന്നഡ സിനിമാ താരത്തെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ലഭിച്ചതായി ഒരു ഗ്യാങ്സ്റ്റര്‍ സംഘത്തില്‍ നിന്നും വിവരം ലഭിച്ചത്.

മികച്ച പ്രതികരണങ്ങളോടെ കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിയാണ് യാഷ് നായകനായ കെജിഎഫ് എന്ന ചിത്രം വമ്പന്‍ ഹിറ്റായി മാറിയത്. ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച തെന്നിന്ത്യന്‍ സിനിമയായിരുന്നു കെജിഎഫ്.

മുമ്പില്ലാത്ത തരത്തിലുള്ള പേരാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം കന്നഡ ഫിലിം ഇന്‍ഡസ്ട്രിക്ക് നേടിക്കൊടുത്തത്. യാഷിന്റെ താരമൂല്യവും ഈ ചിത്രത്തിലൂടെ ഏറെ ഉയര്‍ന്നു. ഇതിനിടയിലാണ് താരത്തെ കൊലപ്പെടുത്താനായി ഗൂണ്ടാസംഘത്തിന് ക്വട്ടേഷന്‍ ലഭിച്ചതായി കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെജിഎഫ് എന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റാറായി അഭിനയിച്ച യാഷിനെ കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്ന് ഇതോടെ പ്രചരിച്ചു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് യാഷ്. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്‍ലിസ്റ്റില്‍ തന്റെ പേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു. ‘ഈ പ്രചാരണം കാരണം എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിഷമിച്ചിരിക്കുകയാണ്. എന്നെ തൊടാന്‍ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സര്‍ക്കാരുണ്ട്, പൊലീസുണ്ട്, ജനങ്ങളുണ്ട്. എന്നെ കൊല്ലാന്‍ അത്ര പെട്ടെന്ന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,’ ബെംഗുളീരുവില്‍ വിളിച്ച് ചേർത്താ വാർത്ത സമ്മേളനത്തില്‍ യാഷ് പറഞ്ഞു.

നാല് ഗുണ്ടകളെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് ഒരു കന്നഡ താരത്തെ കൊല്ലാന്‍ തയ്യാറെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചത്. ചേരി ഭാരത് എന്ന് വിളിപ്പേരുളള ഗുണ്ടാനേതാവ് ആണ് കൊല നടത്താന്‍ പദ്ധതി ഇടുന്നതെന്നും അദ്ദേഹം ഇപ്പോള്‍ ജയിലിലാണെന്നും വിവരം ലഭിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.