ഫർഹാൻ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരായിട്ട് ഒരാഴ്‌ചയിലേറെയായിട്ടും സ്വപ്‌നതുല്യമായ വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും തരംഗമാണ്. ഷിബാനിയുടെ ബ്രൈഡൽ ലുക്കിന് ഫാഷൻ ലോകത്ത് ആരാധകരേറെയാണ്.
ഷിബാനി വിവാഹ തീയതി ടാറ്റു പതിപ്പിച്ചതും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും ഗർഭധാരണ കിംവദന്തികൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഞായറാഴ്‌ചയാണ് തന്‍റെ പുതിയ ടാറ്റുവിന്‍റെ ചിത്രങ്ങൾ ഷിബാനി പങ്കുവച്ചത്. ഫർഹാൻ- ഷിബാനി ദമ്പതികളുടെ വിവാഹത്തീയതി റോമൻ അക്കങ്ങളിൽ XXI-II-XXII എന്നാണ് ടാറ്റു പതിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഫെബ്രുവരി 19ന് ഖണ്ടാലയിലെ ഫർഹാന്‍റെ ഫാം ഹൗസിൽ വച്ച് ഇരുവരും വിവാഹിതരായെങ്കിലും ഫെബ്രുവരി 21നാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ഓഫ് ഷോൾഡർ വസ്‌ത്രം ധരിച്ച് ഫർഹാൻ അക്തറിനൊപ്പം പോസ് ചെയ്യുന്ന ചിത്രമാണ് ഷിബാനി പങ്കുവച്ചത്. ചിത്രങ്ങൾ പങ്കുവച്ചതോടെ ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന ഊഹാപോഹങ്ങൾക്ക് ഇടയാക്കി.
- " class="align-text-top noRightClick twitterSection" data="
">
മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഫർഹാനും ഷിബാനിയും വിവാഹിതരായത്. ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കൾ ഫർഹാനുണ്ട്. ഷാക്യ (21), അകിര (15) എന്നിവരാണ് ആദ്യ ഭാര്യയായ അധുന ഭബാനിയിലുള്ള മക്കൾ.
- " class="align-text-top noRightClick twitterSection" data="
">